സംയോജിത മത്സ്യ പരിപാലന പദ്ധതി- 5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കരുവന്നൂർ പുഴയിൽ നിക്ഷേപിച്ചു

കരുവന്നൂർ : ഫിഷറീസ് വകുപ്പിൻ്റേയും ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുടയുടേയും ആഭിമുഖ്യത്തിൽ കരുവന്നൂർ പുഴയിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ബഹു ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് സംരക്ഷിക്കുക , വർദ്ധിപ്പിക്കുക മത്സ്യ തൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്തുക, പൊതു ജനങ്ങൾക്ക് ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഉൾനാടൻ ജല ആവാസ വ്യവസ്ഥയിലെ സംയോജിത മത്സ്യ വിഭവ പരിപാലന പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി 5 ലക്ഷം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെയാണ് കരുവന്നൂർ പുഴയുടെ വിവിധ ഭാഗങ്ങളിലായി നിക്ഷേപ്പിക്കുന്നത്.

കാറളം ഗ്രാമപഞ്ചായത്ത് ആലുക്കകടവിൽ നടന്ന ചടങ്ങിൽ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ്അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ പഞ്ചായത്ത് അംഗം .ഷീല അജയഘോഷ്, കാറളം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ . അമ്പിളി.യു.വി, ജഗജി കായoപുറത്ത്, ബീന സുബ്രഹ്മണ്യൻ, വൃന്ദ അജിത്കുമാർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ലിസി. പി. ഡി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജിബിന.എം. എം മത്സ്യതൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page