“കരുതും കരങ്ങളുമായി” കേരള ഹയർസെക്കണ്ടറി എൻഎസ്എസ് ടീം – സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു

ഇരിങ്ങാലക്കുട : വയോജനങ്ങൾക്ക് സാന്ത്വനവും കരുതലും ആവാനുറച്ച് സംസ്ഥാന ഹയർസെക്കൻഡറി എൻഎസ്എസ് വളണ്ടിയർമാർ. ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം വിഭാവനം ചെയ്യുന്ന “കരുതും കരങ്ങൾ” എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റ്മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ. ആർ ബിന്ദു നിർവഹിച്ചു.

എൻഎസ്എസ് മധ്യമേഖലാ കൺവീനർ എൻ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ആർ.എം.അൻസർ, സ്റ്റേറ്റ് എൻഎസ്എസ് കോഡിനേറ്റർ ഡോക്ടർ ജേക്കബ് ജോൺ,vജില്ലാകൺവീനർ എം.വി. പ്രതീഷ്, ഹയർസെക്കണ്ടറി അക്കാദമിക് കോർഡിനേറ്റർ ടി.എം.ലത, സെന്റ്മേരീസ് എച്ച്എസ്എസ് പ്രിൻസിപ്പാൾപി. ആൻസൺഡൊമനിക്, ക്ലസ്റ്റർ കൺവീനർമാരായ ഒ.എസ്. ശ്രീജിത്ത്, എം.ജെ. സുഭാഷ്മാത്യു തുടങ്ങിയവർ സംസാരിച്ചു.

ഇതിൻ്റെ ഭാഗമായി തൃശൂർ ജില്ലയിലെ സാമുഹ്യനീതി വകുപ്പിന് കീഴിലുള്ള /അംഗീകാരമുള്ള മുഴുവൻ അനാഥ-അഗതി മന്ദിരങ്ങളും ഷെൽട്ടർ ഹോമുകളും ജില്ലയിലെ 11700 ഓളം വരുന്നഹയർസെക്കൻഡറി എൻ എസ് എസ് വളണ്ടിയർമാർ സന്ദർശിക്കുകയും അന്തേവാസികളുമായി സംവദിക്കുകയും ചെയ്യും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മണ്ഡലത്തിലെ 200 വയോജനങ്ങൾക്ക് ഓണക്കോടി സമ്മാനിച്ചു.
അണു കുടുംബ വ്യവസ്ഥിതിയുടെ സങ്കീർണ്ണതകൾ, കുടുംബബന്ധങ്ങളിലെ ശൈഥില്യങ്ങൾ മുതിർന്നവരോടുള്ള അവഗണന, തലമുറമാറ്റം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, വിദേശങ്ങളിലേക്കുള്ള യുവാക്കളുടെ കൂട്ടത്തോടെയുള്ള ചേക്കേറൽ തുടങ്ങിയുള്ള കാര്യങ്ങൾ സമൂഹത്തിലെ മുതിർന്നവരെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന് തിരിച്ചറിവാണ് പദ്ധതിക്ക് പ്രേരകമായ ഘടകങ്ങൾ.

ഇളം തലമുറയും മുതിർന്നവരും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കുക, മൂല്യാധിഷ്ഠിത യുവതലമുറയെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത് എന്ന് എൻ.എസ്.എസ് ജില്ലാ കൺവീനർ എം.വി.പ്രതീഷ് അറിയിച്ചു

You cannot copy content of this page