ടെമ്പോ ട്രാവലർ വല്ലക്കുന്ന് ഇറക്കത്ത് തൊമ്മാന പാടത്തേക്ക് മറിഞ്ഞു. നടന്നത് സ്ഥിരം അപകടമേഖലയിൽ

വല്ലക്കുന്ന് : തൊമ്മാന പാടത്തേക്ക് യാത്രക്കാരുള്ള ടെമ്പോ ട്രാവലർ മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ സ്നേഹോദയ കോളേജിന് സമീപമുള്ള വല്ലക്കുന്ന് ഇറക്കത്താണ് സംഭവം. അപകടത്തിൽ ചെറിയ പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു. മണപ്പുറം ഗ്രൂപ്പിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ ആമ്പല്ലൂർ കൊടകര ആളൂർ ഭാഗത്തുനിന്ന് കൊണ്ടുവരുന്ന KL11 AE306 എന്ന വാഹനമാണ് നിയന്ത്രണം തെറ്റി മറഞ്ഞത്.


സ്ഥിരം അപകടമേഖലയാണ് വല്ലക്കുന്നിൽ നിന്ന് തൊമ്മാന പാടത്തേക്ക് ഇറങ്ങുന്ന ഇടം. കൊടും വളവും ഇറക്കവും തൊമ്മാന പാടത്ത് വീതി കുറഞ്ഞ റോഡും സ്ഥിരം അപകട മേഖലയാണ്. കെഎൽഡിസി ബണ്ട് തുടങ്ങുന്ന ഈ ഭാഗത്തെ റോഡിന് വീതി കൂട്ടണം എന്ന് കാലങ്ങളായുള്ള ആവശ്യമാണ്. നിരവധി അപകടങ്ങളും മരണങ്ങളും നടന്ന ഇടം കൂടിയാണ് ഇവിടം. അപകട സൂചന നൽകുന്ന ബോർഡിനടുത്ത് തന്നെയാണ് ഇന്ന് അപകടം നടന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page