കാട്ടൂര്‍ : ഓണത്തിനോടനുബന്ധിച്ച് കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും സ്ഥാപനങ്ങളിലും ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം സംഗീത സംവിധായകനും ഗായകനും ഏറ്റവും മികച്ച ഗായകനുളള 2023 ലെ സംസ്ഥാന അവാര്‍ഡ് ജേതാവുമായ വിദ്യാധരന്‍ മാസ്റ്റര്‍ ആദ്യ കൂപ്പണ്‍ നല്‍കി നിര്‍വഹിച്ചു.
ബാങ്ക് പ്രസിഡന്‍റ് ജോമോന്‍ വലിയവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്കില്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ രണ്ടാം തവണയാണ് നടത്തന്നതെന്നും മുന്‍വര്‍ഷത്തെ ഷോപ്പിംഗ് ഫെസ്റ്റിവല്‍ വിജയകരമായിരുന്നുവെന്നും എല്ലാതരക്കാര്‍ക്കും ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കാളിയാകുന്നതിന് വേണ്ടി ബാങ്കിന്‍റെ ഏത് സ്ഥാപനത്തില്‍ നിന്നും കുറഞ്ഞത് 300/- രൂപക്ക് പര്‍ച്ചേസ് ചെയ്താല്‍ സമ്മാന കൂപ്പണ്‍ ലഭിക്കുമെന്നും ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31 വരെ തുടരുമെന്നും ഒന്നാം സമ്മാനമായി ഹീറോ ഹോണ്ട് സ്പ്ലെന്‍ഡര്‍ ബൈക്കും രണ്ടാം സമ്മാനമായി ഇലക്ട്രിക് സ്കൂട്ടറുമടക്കം വിവിധങ്ങളും മൂല്യമുളളതുമായ 100 സമ്മാനങ്ങളാണ് ഏര്‍പ്പെടുത്തിരിക്കുന്നതെന്നും പ്രസിഡന്‍ററിയിച്ചു. യോഗത്തില്‍ വിദ്യാധരന്‍ മാസ്റ്ററെ ബാങ്ക് പ്രസിഡന്‍റ് ആദരിച്ചു.
ഭരണസമിതി അംഗങ്ങളായ മധുജ ഹരിദാസ്, രാജന്‍ കുരുമ്പേപറമ്പില്‍, ഷെറിന്‍ തേര്‍മഠം, രാജേഷ് കാട്ടിക്കോവില്‍, പി.പി. ആന്‍റണി, സ്മിത മനോജ് എന്നിവര്‍ ആശംസകള്‍പ്പിച്ച് സംസാരിച്ചു. ഡയറക്ടര്‍ എം.ജെ.റാഫി സ്വാഗതവും സെക്രട്ടറി ടി.വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com