ഇരിങ്ങാലക്കുട : കേന്ദ്ര യുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിൻ്റെ സ്വച്ഛതാഹിസേവ, മാലിന്യമുക്ത നവകേരളം തുടങ്ങിയ പദ്ധതികളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ഗവ. മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിൻ്റെ ആഭിമുഖ്യത്തിൽ സ്വച്ഛതാ ഹി സേവാ ക്യാംപയിൻ 2024 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ വിവിധ പ്രവർത്തനങ്ങളോടെ നടത്തി.
ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തികൊണ്ട് ആരംഭിച്ച ചടങ്ങിൽ നഗരസഭാ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച തുമ്പൂർമുഴി മോഡൽ എയ്റോബിക് കംപോസ്റ്റ് യൂണിറ്റിൻ്റെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ നിർവ്വഹിച്ചു.
തുടർന്ന് വി എച്ച് എസ് ഇ വിഭാഗം സ്വച്ഛതാ ഹി സേവാ പദ്ധതിയുടെ സമാപന സമ്മേളനം ഉദ്ഘാടനം നഗരസഭാ ശുചിത്വ മിഷൻ യങ്ങ് പ്രൊഫഷണൽ അജിത് എം.ഡി ഗാന്ധിജയന്തി ദിന സന്ദേശം നൽകികൊണ്ട് നിർവ്വഹിച്ചു.
സ്വച്ഛതാ ഹി സേവാ പദ്ധതിയുടെ ഭാഗമായി “മാലിന്യം നീക്കൂ മരം നടൂ “എന്ന പദ്ധതി പ്രകാരം ഫലവൃക്ഷത്തൈകളുടെ നടീൽ, മെഗാബീച്ച് ക്ലിനിങ്ങിൻ്റെ ഭാഗമായി കഴിമ്പ്രം ബീച്ച് ക്ലീനിങ്ങ്, പൊതുയിടങ്ങൾ ശുചീകരിക്കുന്നതിൻ്റെ ഭാഗമായി അങ്കണവാടി, ബസ് കാത്തിരുപ്പു കേന്ദ്രം എന്നിവയുടെ ശുചീകരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിൻ്റെ ഭാഗമായി ഞവരിക്കുളം പരിസരം, നഗരസഭാപാർക്ക് പരിസരം എന്നിവിടങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരണം, പ്ലാസ്റ്റിക് രഹിത സ്കൂളിനായി ഹരിതസേന ക്ലബ് രൂപീകരണം, മാലിന്യ നിർമ്മാർജ്ജന ബോധവത്ക്കരണ ത്തിൻ്റെ ഭാഗമായി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് ഫ്ലാഷ് മോബ്, ബാസ്ക്കറ്റ് ബോൾ ചലഞ്ച്, വീടുകൾ തോറും മാലിന്യ നിർമ്മാർജ്ജന ബോധവത്ക്കരണം , ശുചിത്വ സന്ദേശറാലി, മാലിന്യ മുക്ത പ്രതിജ്ഞ, സിഗ്നേച്ചർ ക്യാംപയിൻ, കുട്ടി ചങ്ങല, പോസ്റ്റർ രചനാമത്സരം എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, പ്രോഗ്രാം ഓഫീസർ ലസീദ എം.എ, അസിസ്റ്റൻ്റ് പി.ഒ ഷമീർ എസ്.എൻ , അദ്ധ്യാപകരായ സൂരജ് ശങ്കർ, നിസ കെ എസ് , സുരേഖ എം.വി, ജയൻ.കെ വൊളൻ്റിയർ ലീഡർ അനന്യ എം എസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com