ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് പൊതുസ്ഥലംമാറ്റത്തിൽ അർഹമായ ഇളവും മുൻഗണനയും നൽകി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
രക്ഷിതാക്കൾ ഇല്ലാത്തതോ രക്ഷിതാക്കൾക്ക് സംരക്ഷിക്കാൻ കഴിയാത്തതോ ആയ സാഹചര്യങ്ങളിലുള്ള ഭിന്നശേഷിക്കാരുടെ സഹോദരങ്ങൾക്കാണ് ഇളവും മുൻഗണനയും നൽകാൻ തീരുമാനിച്ചത്. സംസ്ഥാനജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിൻ്റെയും നിയമനങ്ങളുടെയും പൊതുമാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഇതിനായി പരിഷ്കരിച്ച് അംഗീകരിച്ചു.
ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഇത് നടപ്പാക്കുന്നുണ്ടെന്ന് എല്ലാ വകുപ്പു മേധാവികളും ഉറപ്പാക്കണം – മന്ത്രി ഡോ. ആർ.ബിന്ദു ആവശ്യപ്പെട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com