ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിൽ ക്രിസ്‌തുരാജന്റെ തിരുനാൾ നവംബർ 20 മുതൽ 25 വരെ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിൽ ക്രിസ്‌തുരാജൻ്റെ തിരുനാൾ നവംബർ 20 മുതൽ 25 വരെ ആഘോഷിക്കും. നവംബർ 20ന് വൈകീട്ട് 5.45ന് ഡോ. ജോസ് നന്തിക്കര സി.എം.ഐ (പ്രൊവിൻഷ്യാൾ, ദേവമാത പ്രവിശ്യ തൃശൂർ) തിരുന്നാൾ കൊടിയേറ്റം നിർവ്വഹിക്കും തുടർന്ന് 6 മണിക്ക് ആഘോഷമായ ദിവ്യബലി, നൊവേന തിരുകർമ്മങ്ങൾക്ക് ഫാ.ഡോ. വിൽസൺ തറയിൽ സി.എം.ഐ (ഡയറക്‌ടർ സ്വാശ്രയ വിഭാഗം, ക്രൈസ്റ്റ് കോളേജ്) വചനചിന്ത നൽകും.

21 ന് വൈകീട്ട് 6- ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനക്കും ഫാ. അഖിൽ നെല്ലിശ്ശേരി (അസി. വികാരി സെൻ്റ് മേരീസ് ലൂർദ്ദ് ചർച്ച് മുഖ്യ കാർമ്മികനായിരിക്കും. ഫാ ഡോ. ജോളി ആൻഡ്രൂസ് (സി.എം.ഐ പ്രിൻസിപ്പാൾ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട) വചനചിന്ത നൽകും.

22ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനക്കും ഫാ. ജോർജ്ജ് വേഴപറമ്പിൽ സി.എം.ഐ (വികാരി, സെൻ്റ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ച്, മൂന്നു മുറി) മുഖ്യ കാർമ്മികനായിരിക്കും. ഫാ. ജോസ് കേളംപറമ്പിൽ സി.എം.ഐ വചനചിന്ത നൽകും. ഫാ ജോയ് പീണിക്കപ്പറമ്പിൽ സി.എം.ഐ (പ്രിയോർ ക്രൈസ്റ്റ് ആശ്രമം, ഇരിങ്ങാലക്കുട) ദീപാല കാര സ്വിച്ച്‌ഓൺ കർമ്മം നിർവ്വഹിക്കും.



23ന് രാവിലെ 6.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനക്കും ഫാ. റോബി വളപ്പില (പ്രൊവിഡൻസ് ഹോം, ഇരിങ്ങാലക്കുട) മുഖ്യ കാർമ്മികനായിരിക്കും. റവ ഫാ. ജിൽസൺ പയ്യപ്പിള്ളി (വൈസ് റെക്‌ടർ, മൈനർസെമിനാരി, ഇരിങ്ങാലക്കുട) വചനസന്ദേശം നൽകും. തുടർന്ന് ക്രിസ്‌തുരാജൻ്റെ തിരുസ്വരൂപം എഴുന്നളിച്ചുവയ്ക്കൽ വൈകീട്ട് 5.30ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ഭക്തസംഘടനകളുടെ വാർഷികവും, ബൈബിൾ കലോത്സവവും സെൻ്റ് തോമസ് കത്തീഡ്രൽ വികാരിഫാ. ഡോ. ലാസർ കുറ്റിക്കാടൻ (വികാരി, സെൻ്റ് തോമസ് കത്തീഡ്രൽ, ഇരിങ്ങാലക്കുട) ഉദ്ഘാടനം ചെയ്യും. ക്രൈസ്റ്റ് ആശ്രമം പ്രിയോർ ഫാ. ജോയ് പീണിക്കപറമ്പിൽ സി.എം.ഐ അധ്യക്ഷത വഹിക്കും. ശേഷം വി.ചാവറയച്ചൻ രചിച്ച അനസ്‌ത്യാസയുടെ രക്തസാക്ഷ്യം എന്ന ഖണ്ഡകാവ്യ ത്തിന്റെ നാടകാവിഷ്കാരം ഉണ്ടായിരിക്കും.

24ന് തിരുന്നാൾ ദിനത്തിൽ രാവിലെ 9.30ന് പ്രസുദേന്തിവാഴ്‌ച. 10-ന് നടക്കുന്ന ആഘോഷമായ തിരുന്നാൾ ദിവ്യബലിക്ക് ഫാ മിനേഷ് പുത്തൻപുരയിൽ സി.എം.ഐ {പ്രിൻസിപ്പാൾ, ചാവറ ഹിൽസ് സി.എം.ഐ പബ്ലിക് സ്‌കൂൾ, കുരിയനാടി മുഖ്യകാർമ്മികത്വം വഹിക്കും.



ഫാ.ജെയിംസ് പള്ളിപ്പാട്ട് (വികാരി, സെൻ്റ് ഫ്രാൻസിസ് സേവിയർ ചർച്ച് കരാഞ്ചിറ) വചന സന്ദേശം നൽകും. തുടർന്ന് വൈകീട്ട് 5-ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാർമ്മികനായി ഫാ.ബിജു പുതുശ്ശേരി സി.എം.ഐ (പ്രിയോർ സെൻ്റ് തേരേസസ് ആശ്രമം, കോട്ടയ്ക്കൽ) ആയിരിക്കും നേതൃത്വം നൽകുക ദിവ്യബലിക്ക് ശേഷം പ്രദക്ഷിണം, പരിശുദ്ധ കുർബ്ബാനയുടെ ആശിർവാദം.



25ന് രാവിലെ അനുസ്‌മരണബലി ഓവിലെ 6.30 ന് വിശുദ്ധകുർബ്ബാന, പൊതു പ്പീസ് റവ.ഫാ. ജോയ് പീണിക്കപറമ്പിൽ സി.എം.ഐ (പ്രിയോർ, ക്രൈസ്റ്റ് ആശ്രമം, ഇരിങ്ങാലക്കുട) കാർമ്മികത്വം വഹിക്കും. കഴിഞ്ഞ വർഷം തിരുന്നാളിൻ്റെ ഭാഗമായി ഒരു ലക്ഷം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയിരുന്നു. ഈ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം നൽകുമെന്നും തിരുന്നാളിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായും ക്രൈസ്റ്റ് ആശ്രമം പ്രിയോർ ഫാ. ജോയ് പീണിക്കപമ്പിൽ സി.എം.ഐ പത്രസമ്മേളനത്തിൽ അറിയിച്ചു.



പ്രീസ്റ്റ് ഇൻചാർജ്ജ് ക്രൈസ്റ്റ് ചർച്ച് ഫാ. സിബി തകിടിയേൽ സി.എം.ഐ. സിജു കുറ്റിക്കാട്ട് ജനറൽ കൺവീനർ, പബ്ലിസിറ്റി കൺവീനർ ജോസ് മംഗലത്തുപറമ്പിൽ, ബൈബിൾ കലോത്സവം കൺവീനർ, സിജു യോഹന്നാൻ ജോയിൻ്റ് കൺവീനർമാരായ ബാബു ആൻ്റണി, സ്റ്റാൻലി ഓട്ടോക്കാരൻ, വിനു ആൻ്റണി, വിനോയ് പന്തലിപ്പാടൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page