ആനന്ദപുരം : കാറ്റിൽ തകർന്ന ബാലേട്ടന്റെ വീടിന്റെ മേൽക്കൂര നാലു ദിവസത്തെ ശ്രമഫലമായി കോൺഗ്രസ് പ്രവർത്തകർ പുതുക്കി നിർമ്മിച്ചു നൽകി. മുരിയാട് പഞ്ചായത്ത് ആനന്ദപുരം എടയാറ്റുമുറി പതിനേഴാം വാർഡിൽ താമസിക്കുന്ന ബാലന്റെ വീടിന്റെ മേൽക്കൂര കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിൽ മൊത്തമായി തകർന്നുവീഴുകയായിരുന്നു. ഈ സമയത്ത് വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന ഭാര്യ കഷ്ടിച്ച് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
സാമ്പത്തികമായി വളരെ മോശം അവസ്ഥയിലുള്ള ഈ കുടുംബത്തിന് ഇവർ താമസിക്കുന്ന സ്ഥലത്തിന്റെ രേഖകൾ കയ്യിൽ ഇല്ലാത്തതിനാൽ സർക്കാരിൽ നിന്നും മറ്റുമുള്ള ആനുകൂല്യങ്ങൾ അടിയന്തരമായി ലഭിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇവരുടെ അവസ്ഥ മനസ്സിലാക്കിയ 17-ാം വാർഡ് മെമ്പർ നിത അർജുനൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എബിൻ ജോൺ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 17-ാം വാർഡ് പ്രസിഡന്റ് റിജോൺ ജോൺസൺ എന്നിവർ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയിൽ ഈ വിവരം അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ താമസയോഗ്യമല്ലാതിരുന്ന വീടിന്റെ തകർന്ന മേൽക്കൂര നാലുദിവസത്തെ പരിശ്രമത്തിലൂടെ പുതുക്കി നിർമ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായം കണ്ടെത്തുകയും അത് നിർമ്മിച്ചു നൽകുകയും ചെയ്തു.
മുരിയാട് പഞ്ചായത്ത് 17-ാംവാർഡ് മെമ്പർ നിത അർജുനൻ, യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എബിൻ ജോൺ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 17-ാം വാർഡ് കമ്മിറ്റി പ്രസിഡന്റ് റിജോൺ ജോൺസൻ, 62-ാം ബൂത്ത് പ്രസിഡന്റ് ദിനേഷ് ടി.ആർ, വാർഡിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ജിതിൻ ജോൺ, വിബിൻ ഡേവിസ്, റിജിൻ ജോൺസൻ കോൺഗ്രസ് പ്രവർത്തകരായ ജെയ്സൺ കുഞ്ഞിപ്പാലു, ജോൺസൻ ഐ.കെ, സതി, പ്രസന്നൻ, മോഹനൻ, ജോയ്സൺ, സൈമൺ, ജിന്റോ പോൾ എന്നിവർ ശ്രമദാനത്തിന് നേതൃത്വം നൽകി.