ആരോഗ്യം : ഇരിങ്ങാലക്കുട സേവാഭാരതിയും കൊമ്പടിഞ്ഞാമക്കൽ ലയൻസ് ക്ലബ്ബും സംയുക്തമായി നടത്തുന്ന സൗജന്യ എല്ല് രോഗ നിർണ്ണയ ക്യാമ്പ് ഡിസംബർ 15 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിന്റെ സമീപത്തുള്ള സേവാഭാരതി ഓഫീസിൽ വെച്ച് നടത്തുന്നു. പ്രമുഖ ഓങ്കോളജിസ്റ്റ് തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ ഡോക്ടറുമായ ഡോ. രാജീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു, ജോൺസൺ കോലംങ്കണ്ണി എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ഈ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് എല്ലിന്റെ സാന്ദ്രത പരിശോധിക്കുന്ന DMD test സൗജന്യമായി ചെയ്തുകൊടുക്കുന്നു, കൂടാതെ ഈ ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലുതേയ്മാനം ഉള്ള രോഗികൾക്ക് KSAP ഇൻഷുറൻസ് ഉള്ളവരാണെങ്കിൽ മുട്ട് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ചെയ്തു കൊടുക്കുന്നു.
പ്രശസ്ത എല്ലു രോഗ വിദഗ്ധൻ ഡോ. ജയകുമാറി ന്റെ നേതൃത്വത്തിലാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന നൂറോളം പേർക്ക് ആണ് ക്യാമ്പിൽ ഡോക്ടറെ കണ്ട് രോഗം നിർണയിക്കാനുള്ള അവസരം ലഭിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com