ഇരിങ്ങാലക്കുടയിലെ ജനകീയ ഹോട്ടൽ ‘കൊളംബോ’ യുടെയും ‘പ്രിയ’ ബേക്കറി ഗ്രൂപ്പ് സ്ഥാപനങ്ങളുടെയും ഉടമ ചിറ്റിലപ്പിള്ളി ജോസിൻ്റെ നിര്യാണത്തിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഇന്നസെന്റ് ചേട്ടന്റെ എഴുത്തുകളിലൂടെയും സിനിമകളിലൂടെയും കൊളംബോ ഹോട്ടൽ കേരളക്കരയ്ക്കാകെ പരിചിതമാണെന്ന് മന്ത്രി ഡോ. ബിന്ദു അനുസ്മരിച്ചു. ഇരിങ്ങാലക്കുടയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക സംഭവവികാസങ്ങൾക്കെല്ലാം ചർച്ചാവേദിയായിരുന്നു ഒരു കാലത്ത് കൊളംബോ ഹോട്ടൽ. ലോനപ്പൻ നമ്പാടൻ മാഷും എന്റെ പിതാവ് രാധാകൃഷ്ണൻ മാഷും പി ആർ ബാലൻ മാഷും തുടങ്ങി ഇരിങ്ങാലക്കുടയിലെ രാഷ്ട്രീയ നേതൃത്വത്തിലെ പ്രമുഖനിര മുഴുവനും ചർച്ചകൾക്കായി ഒത്തുചേർന്നിരുന്ന ഇടമായിരുന്നു ജോസേട്ടന്റെ ഹോട്ടൽ – മന്ത്രി ഡോ. ബിന്ദു അനുസ്മരണക്കുറിപ്പിൽ പറഞ്ഞു.
അച്ഛന്റെ അടുത്ത സുഹൃത്തു കൂടിയായ ജോസേട്ടനിൽ നിന്നും കുട്ടിക്കാലം മുതലേ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങാൻ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജോസേട്ടൻ തന്ന മാനസികപിന്തുണ വളരെ വലുതായിരുന്നുവെന്നും മന്ത്രി അനുസ്മരിച്ചു. പ്രിയപ്പെട്ട ജോസേട്ടന്റെ ഓർമ്മകൾ എന്നും മനസ്സിൽ ഉണ്ടാകുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com