ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്രപരിസരവും പൊതു റോഡുകളും ശുചീകരിച്ച് ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്രപരിസരവും പൊതു റോഡുകളും ശുചീകരിച്ച് ഇരിങ്ങാലക്കുട നഗരസഭ. ക്ഷേത്രോത്സവം ആരംഭിച്ച മെയ് 8 മുതൽ 18 വരെ ദിവസവും 11 ശുചീകരണ ജീവനക്കാർ 24 മണിക്കൂറും ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ ശുചീകരണം ഏർപ്പെടുത്തിയിരുന്നു.

18 നു പുലർച്ചെ മുതൽ 20 ശുചീകരണ ജീവനക്കാർ ചേർന്ന് ആറാട്ട് പോകുന്ന വഴികളും ക്ഷേത്രത്തിന് നാലു വശമുള്ള റോഡുകളും മെയിൻ റോഡ് മുതൽ ടാണ ജംഗ്ഷൻ വരെ വൃത്തിയാക്കി. മെയ്‌ 19ന് 25 ജീവനക്കാർ ചേർന്ന് ക്ഷേത്ര പരിസരം മുഴുവൻ വൃത്തിയാക്കി മാലിന്യങ്ങൾ ചാക്കിൽ ആക്കി നഗരസഭാ വാഹനങ്ങളിൽ കയറ്റി മാലിന്യസംസ്കരണ പ്ലാന്റായ ഹിൽപാർക്കിലേക്ക് സംസ്കരണത്തിനായി അയച്ചു. ഉത്സവത്തിന്റെ എട്ടു ദിവസങ്ങളിൽ നഗരസഭ സംഭാരവിതരണവും നടത്തിയിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page