ഇരിങ്ങാലക്കുട : സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം മണ്ഡലം സെക്രട്ടറിയായി എൻ.കെ ഉദയപ്രകാശിനെയും അസി സെക്രട്ടറിയായി അഡ്വ: പി.ജെ ജോബിയെയും തിരഞ്ഞെടുത്തു. 25 അംഗ മണ്ഡലം കമ്മിറ്റിയും തിരഞ്ഞെടുത്തിട്ടുണ്ട്. പ്രസീഡിയത്തിനു വേണ്ടി കെ.എസ് ബൈജുവും സംഘാടക സമിതിക്ക് വേണ്ടി വി.ആർ രമേഷും നന്ദി രേഖപ്പെടുത്തി.രണ്ടുദിവസമായി നടന്ന പ്രതിനിധി സമ്മേളനം സമാപിച്ചു.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഐ.ടി.ഐ , പോളിടെക്‌നിക് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ആരംഭിക്കണമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം കേരള സർക്കാരിനോടും സാങ്കേതിക വിദ്യാഭ്യാസവകുപ്പിനോടും ആവിശ്യപ്പെട്ടു.
ദേശീയ എക്സിക്യൂട്ടീവ് കെ.പി രാജേന്ദ്രൻ, റവന്യൂ മന്ത്രി കെ.രാജൻ, കെ.കെ വത്സരാജ്, വി.എസ് സുനിൽകുമാർ, കെ. ശ്രീകുമാർ, ജില്ലാ അസി: സെക്രട്ടറി ടി ആർ രമേഷ് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ജി ശിവാനന്ദൻ, ടി.കെ സുധീഷ്, കെ.എസ് ജയ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive