കല്ലേറ്റംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള രാഷ്ട്രീയ നേതാക്കളുടേയും ജനപ്രതിനിധികളുടേയും അധികൃതരുടേയും അവഗണനകൾക്കെതിരെയുള്ള ജനകീയ സമര പ്രചരണങ്ങളുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ വികസന സമരസമിതി ” കവലപ്രസംഗ മത്സരം” സംഘടിപ്പിക്കുന്നു.
തീവണ്ടി യാത്രക്കും ചരക്കു ഗതാഗതത്തിനും ഇരിങ്ങാലക്കുട റയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന ഇരുപതോളം പഞ്ചായത്തുകളിലേയും കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ചാലക്കുടി നഗരസഭകളിലേയും 100 കേന്ദ്രങ്ങളിൽ കവലപ്രസംഗ മത്സരങ്ങൾ നടത്തും. തെരഞ്ഞെടക്കുന്ന കവലപ്രസംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും വിജയികൾക്ക് പട്ടും പണവും പ്രശസ്തിപത്രവും സമ്മാനിക്കുകയും ചെയ്യും.
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സമര സമിതി, സ്വദേശി മിഷൻ, പൗരമുന്നേറ്റം, വാർത്താസമ്മേനം യൂടൂബ് ചാനൽ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ‘കവലപ്രസംഗ മത്സരം’ സംഘടിപ്പിക്കുന്നത്. ഏതു പ്രായക്കാർക്കും ഏതു ഭാഷക്കാർക്കും പങ്കെടുക്കാം. വരമുദ്ര ആർട്ട് ഓഫ് ഷെയറിംഗ് സംഘാടക ചുമതല നിർവ്വഹിക്കും. വിശദവിവരങ്ങൾക്കും പ്രവേശനത്തിനും 8281645233 വാട്ട്സാപ്പ് സന്ദേശം അയക്കുക.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

