ഠാണ – ചന്തക്കുന്ന് റോഡ് വികസനത്തിന്റെ മെല്ലപ്പോക്കിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി ഠാണാവിൽ ധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് റോഡ് വികസനത്തിന്റെ മെല്ലപ്പോക്ക്‌ അവസാനിപ്പിക്കുക, പണികൾ സമയബന്ധിതമായി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ഠാണാവിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും, തൃശൂർ ജില്ലാപ്രസിഡന്റുമായ കെ.വി. അബ്ദുൽഹമീദ് ഉദ്‌ഘാടനം ചെയ്തു

ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ മുഖ്യാഥിതി ആയിരുന്നു. യൂണിറ്റ് പ്രസിഡന്റ്‌ ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു. ഇതൊരു സൂചനാ സമരം മാത്രമാണെന്നും അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ റോഡ് ഉപരോധങ്ങൾ ഉൾപ്പെടെയുള്ള സമരപരിപാടികളുമായി
മുന്നോട്ടു പോകുമെന്നും അധ്യക്ഷൻ അറിയിച്ചു.

ജില്ലാ സെക്രട്ടറിയും, കൊടുങ്ങല്ലൂർ നിയോജകമണ്ഡലം ചെയർമാനുമായ കെ. എ. നജ്ജാഹ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയും, യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ എബിൻ വെള്ളനിക്കാരൻ സ്വാഗതമാശംസിച്ചു.

സീനിയർ വൈസ് പ്രസിഡന്റ്‌ ടി. വി. ആന്റോ, ഇരിങ്ങാലക്കുട നിയോജകമണ്ഡലം ജനറൽ കൺവീനർ പി. പി. ജോഷി, ടെക്സ്റ്റയിൽ അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ്‌ കെ. കെ. കൃഷ്ണനന്ദ ബാബു, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷൈജോ ജോസ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

യൂത്ത് വിംഗ് ജില്ലാസെക്രട്ടറി ജോമോൻ പേങ്ങിപ്പറമ്പിൽ, വൈസ് പ്രസിഡന്റുമാരായ മണി മേനോൻ, നോബിൾ പി. വി, ജോയിന്റ് സെക്രെട്ടറിമാരായ കെ.ആർ. ബൈജു, ഡീൻ ഷഹീദ്, യൂത്ത് വിംഗ് പ്രസിഡന്റ്‌ ലിഷോൺ ജോസ്, വനിതാ വിങ് പ്രസിഡന്റ്‌ ബേബി ജോസ് കാട്ട്ള എന്നിവരും പ്രതിഷേധ ധർണ്ണക്ക് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page