പുല്ലൂർ : മുരിയാട് ഗ്രാമപഞ്ചായത്തിലെ തുറവൻകാട് ആനുരുളി ബണ്ടിനോട് ചേർന്നുള്ള കോൾ നിലത്തിലും, ഊരകം ഞൊട്ടിക്കുന്ന് പാടശേഖരത്തിലും അപകടകരമായതും കാലാവധി കഴിഞ്ഞതുമായ ചാക്കു കണക്കിന് മെഡിക്കൽ മാലിന്യങ്ങൾ തള്ളിയിരിക്കുന്നതായി കാണപ്പെട്ടു. പഞ്ചായത്തിൻ്റെ ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നേരിട്ട് പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ കുറ്റക്കാരെ കണ്ടുപിടിക്കാനും കർശന നടപടി കൈകൊള്ളാനും തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.
കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലും, ഡ്രഗ്ഗ് കൺട്രോളർ ബോർഡിലും പഞ്ചായത്തിന് വേണ്ടി സെക്രട്ടറി എം.ശാലിനി പരാതി സമർപ്പിച്ചു. പഞ്ചായത്തിന് ചുമത്താവുന്ന പരമാവധി പിഴയും ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പരിശോധനകൾക്കും തുടർ നടപടികൾക്കുമായി പഞ്ചായത്ത് അസി. സെക്രട്ടറി മനോജ് മുകുന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ ഡിൽജി , വി.ഇ. ഒ. തനൂജ തുടങ്ങിയവരും ജനപ്രതിനിധികളും നേതൃത്വ കൊടുത്തു.
ഗ്രീൻ ക്ലിൻ മുരിയാട് പദ്ധതിയുടെ ഭാഗമായി മാലിന്യത്തിൻ്റെ അളവ് ഗണ്യമായി കുറഞ്ഞു കൊണ്ടീരിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നടപടികൾ പഞ്ചായത്ത് സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

