ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ തൃശ്ശൂർ ജില്ലയിലെ സബ്ജൂനിയർ ബോയ്സ് വിഭാഗം കുട്ടികൾക്ക് സ്വീകരണം നൽകി. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളും പ്രോ വീൽസ് സ്കേറ്റിംഗ് ക്ലബ്ബും ചേർന്ന് വിജയികളായ കുട്ടികൾക്കും സംസ്ഥാനതലത്തിൽ പങ്കെടുത്ത തൃശ്ശൂർ ജില്ലയിലെ വിദ്യാർത്ഥികൾക്കുമാണ് സ്വീകരണം നൽകിയത്.
തൃശ്ശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 150 ഓളം കുട്ടികൾ സ്വീകരണ യോഗത്തിൽ പങ്കെടുത്തു. സെന്റ് മേരീസ് ഹൈസ്കൂൾ പ്രിൻസിപ്പൽ ആൻസൺ ഡൊമിനിക്ക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരിയും സ്കൂൾ മാനേജരുമായ ഫാ ഡോ പ്രൊഫ് ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥിയായിരുന്നു ഇരിങ്ങാലക്കുട ഡിവൈഎസ്പി ബിജോയ് പി. ആർ വിജയികൾക്ക് സമ്മാനദാനം നടത്തി. സ്കൂൾ പിടിഎ പ്രസിഡൻറ് അജോ ജോൺ, സ്റ്റാഫ് പ്രതിനിധി ബിന്ദു റപ്പായി എന്നിവർ ആസംസകകൾ നേർന്നു സംസാരിച്ചു.
ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് റീജ ജോസ് സ്വാഗതവും സ്കൂൾ കായിക അധ്യാപകൻ ഡേവിസ് പോൾ ചിറയത്ത് സംഗമത്തിന് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

