ഇരിങ്ങാലക്കുട : സർവകലാശാല ബിരുദ പഠന പദ്ധതി പ്രകാരം ഓരോ വിദ്യാർത്ഥിയും നിശ്ചിത ദിവസങ്ങൾ സാമൂഹ്യ സേവന പരിപാടികളിൽ പങ്കെടുക്കേണ്ടതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥികൾ ഞായറാഴ്ച ഇരിങ്ങാലക്കുട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ബസുകൾ കഴുകി വൃത്തിയാക്കി.
ശുചീകരണ സാമഗ്രികളുമായി രാവിലെ എത്തിയ 40 ഓളം വിദ്യാർത്ഥികളാണ് രണ്ട് മണിക്കൂറിനുള്ളിൽ 2 ബസുകൾ പൂർണമായും വൃത്തിയാക്കിയത്. ക്ലാസ്സ് അധ്യാപകന്റെയും കെ എസ് ആർ ടി സി അധികൃതരുടെയും മേൽനോട്ടത്തിൽ നടന്ന ഈ ശുചീകരണ പരിപാടിയിൽ പഠനപദ്ധതി പ്രകാരമുള്ള നിബന്ധന പൂർത്തീകരിക്കുന്നതോടൊപ്പം വിദ്യാർത്ഥികളിൽ പൊതുഗതാഗത സംവിധാനങ്ങളോടുള്ള ആഭിമുഖ്യവും കെ എസ് ആർ ടി സിയോടുള്ള മമതയും വർധിപ്പിക്കാൻ സഹായകമായി.