മാലിന്യ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് ആവശ്യം : ഡോ. ടി.വി. സജീവ്

കുഴിക്കാട്ടുശ്ശേരി : വർദ്ധിച്ചുവരുന്ന നഗരവത്ക്കരണമാണ് മാലിന്യ സംസ്കരണം ഒരു പ്രശ്നമാക്കി മാറ്റുന്നത്. ഇത് ഘടനാപരമായ പ്രശ്നമാണ്. അതിനാൽ രാഷ്ട്രീയമായ പരിഹാരമാണ് അതിനു വേണ്ടതെന്ന് കെ.എഫ്.ആർ.ഐ.യിലെ ശാസ്ത്രജ്ഞൻ ഡോ. ടി.വി.സജീവ് പറഞ്ഞു.

ഗ്രാമസഭകളെ ശക്തിപ്പെടുത്തി വികേന്ദ്രീകൃതമായി മാത്രമേ മാലിന്യത്തിന്റെ പ്രശ്നം പരിഹരിക്കാനാവൂ. ‘വർദ്ധിക്കുന്ന ചൂട്, വിഷപ്പുക – വ്യക്തിയും ഭരണകൂടവും മാറേണ്ടതെങ്ങിനെ?’ എന്ന വിഷയത്തിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമിക ചർച്ചാവേദി സംഘടിപ്പിച്ച സംവാദത്തിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

continue reading below...

continue reading below..


ഫാ. ജോൺ കവലക്കാട്ട് അധ്യക്ഷത വഹിച്ചു. ജയഘോഷ് എം.ബി., മോഹൻ ചെറായി, സൂനജ് ഹരിഹരൻ, എം.എ.ഷഹീദ്, പി.ടി. വിത്സൻ, എം.എ.ബാബു, ജോസ് പോട്ട, കെ.സി. ഹരിദാസ്, വിയോ വർഗീസ്, വി.ആർ. മനുപ്രസാദ്, കെ.സി.ജയൻ, പി.കെ. കിട്ടൻ എന്നിവർ സംവാദത്തിൽ പങ്കെടുത്ത് സംസാരിച്ചു. വി.കെ. ശ്രീധരൻ സ്വാഗതവും എം.എസ്. ജയചന്ദ്രൻ കൃതജ്ഞതയും പറഞ്ഞു.

You cannot copy content of this page