ഇരിങ്ങാലക്കുട : സമേതം- സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട നഗരസഭ, കില, നിപ്മർ എന്നിവയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടന സമ്മേളനവും ലഹരിക്കെതിരെ നാടകയാത്രയും സംഘടിപ്പിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രവീൺസ് ഞാറ്റുവെട്ടി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എ വി ഷൈൻ അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് അൽ ബുഷറ അബു ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് ലഹരിക്കെതിരെ സുധീഷ് അമ്മവീട് (കൊടുങ്ങല്ലൂർ) അവതരിപ്പിച്ച ഒറ്റയാൾ നാടകങ്ങൾ- മോചനം, കടുകുമണികൾ എന്നിവ അരങ്ങേറി. നഗരസഭ പരിസരപ്രദേശങ്ങളിൽ ഉള്ള വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു പി ജോൺ സ്വാഗതവും വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഹേന നന്ദിയും പറഞ്ഞു.
Drama campaign against drug abuse was organized at Irinjalakuda Govt. Girls Higher Secondary School as part of the Sametham – comprehensive education program
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

