കിഴുത്താണി സാഹിത്യ സമ്മേളനത്തിൻ്റെ 87-ാം വാർഷികം ആഘോഷിക്കുന്നു

ഇരിങ്ങാലക്കുട : 1939 ലെ കിഴുത്താണി സാഹിത്യ സമ്മേളനത്തിന്റെ 87-ാം വാർഷികം കിഴുത്താണി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 14ന് ഉച്ചയ്ക്ക് 2 മണിക്ക് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

വാർഷികത്തിന്റെ ഭാഗമായി വായനശാല നടത്തിയ കവിതാമത്സരത്തിൽ ഒന്നാം സ്ഥാനം രേഖ സി.ജി.രണ്ടാം സ്ഥാനം ശോഭ ജി.ചേലക്കര മൂന്നാം സ്ഥാനം വേണുഗോപാൽ എടതിരിഞ്ഞി പ്രത്യേക സമ്മാനങ്ങൾ രാമചന്ദ്രൻ കാട്ടൂർ , ഡോ .സുഭാഷിണി മഹാദേവൻ എന്നിവർക്ക് ലഭിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി അനുസ്മരണ പ്രഭാഷണം അധ്യാപകനും പ്രഭാഷകനുമായ എം ആർ സനോജ് മാസ്റ്റർ നിർവഹിക്കും. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും.

എഴുത്തുകാരനും ആദ്യകാല വായനശാലാ പ്രവർത്തകനുമായ ഉണ്ണികൃഷ്ണൻ കിഴുത്താണിയെ ചടങ്ങിൽ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൃന്ദ അജിത്ത് , എഴുത്തുകാരൻ രാധാകൃഷ്ണൻ വെട്ടത്ത് തുടങ്ങിയവർ സംസാരിക്കും.തുടർന്ന് പ്രമുഖ കവികൾ പങ്കെടുക്കുന്ന കവിയരങ്ങ് കവി പി.എൻ . സുനിൽ ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page