ട്വൻറി20 ഇരിങ്ങാലക്കുടയിലും – നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണവും അംഗത്വ വിതരണവും മാർച്ച് 12 ന്

ഇരിങ്ങാലക്കുട : ട്വൻറി20 പാർട്ടിയുടെ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണവും അംഗത്വ വിതരണവും മാർച്ച് 12 വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നഗരത്തിലെ പ്രിയ ഹാളിൽ വെച്ച് നടക്കും.

പാർട്ടിയുടെ പ്രമുഖ നേതാക്കളായ ഡോ. വർഗീസ് ജോർജ്, അഡ്വ. സണ്ണി ഡേവീസ്, ഹരിശങ്കർ പുല്ലാനി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ഇരുപതോളം നേതാക്കൾ ഈ അവസരത്തിൽ ട്വൻറി20 പാർട്ടിയിൽ അംഗത്വം സ്വീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പുതിയ കമ്മിറ്റി രൂപീകരണത്തോടെ മണ്ഡലത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരാനാകുമെന്ന് നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446331133 നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page