വേനൽ അവധികാല കലാ കായിക പരിശീലന പരിപാടികളുമായി ഡോൺ ബോസ്കോ സ്കൂൾസ് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : കുട്ടികളുടെ വേനൽ അവധിക്കാലം ആരോഗ്യകരവും ആനന്ദകരവും ആക്കുവാൻ ദേശിയ തലത്തിൽ മികവ് പുലർത്തിയ അധ്യാപകരുടെ നേതൃത്വത്തിൽ ഡോൺ ബോസ്കോ ഇരിഞ്ഞാലക്കുടയിൽ Summer Thrill 2k26 എന്ന പേരിൽ കലാ കായിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഏപ്രിൽ മെയ്‌ മാസങ്ങളിലാണ് സ്കൂൾ അങ്ക ണത്തിൽ 6 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കായി പരിശീലന ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.

അത് ലറ്റിക്സ്, ഹാൻഡ്‌ബോൾ, ബാസ്കറ്റ്ബാൾ, ടേബിൾ ടെന്നീസ്, ഫുട്ബോൾ, സ്കേറ്റിങ്, ചെസ്സ്, പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, സ്വിമ്മിംഗ് എന്നിവ പരിശീലിക്കാനാണ് കുട്ടികൾക്ക് അവസരം ലഭിക്കുന്നത്.

മൊബൈലിന്റെയും സാമൂഹ്യ മാധ്യമങ്ങളുടെയും അമിത ഉപയാഗോത്തിൽ നിന്നും കുട്ടികളെ കളി ക്കളങ്ങളിലേക്കു മടക്കി കൊണ്ടുവരിക എന്നതാണ് ഈ ക്യാമ്പിന്റെ പ്രധാന ഉദ്ദേശമെന്നു സ്ഥാപനത്തിന്റെ റെക്ടർ & മാനേജർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ SDB അറിയിച്ചു.

ക്യാമ്പിൽ പങ്കെടുക്കുവാനും വിശദ വിവരങ്ങൾ അറിയുവാനും മാർച്ച്‌ 30ന് മുമ്പായി സ്കൂൾ ഓഫീസിൽ നേരിട്ട് ബന്ധപ്പെടുക. Mob: 9188135414, 9946363742

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page