ഇരിങ്ങാലക്കുട : സ്മിതാസ് സാരീസ് & റെഡിവയേഴ്സ് സ്ഥാപനത്തിൽ cഹൗവ്വാഴ്ച രാത്രി 10 30 ഓടുകൂടി തീപിടുത്തം ഉണ്ടായി . ബിഷപ്പ് ഹൗസിന് മറുവശത്തുള്ള സെന്റ് തോമസ് ചർച്ച് വക ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഒന്നാം നിലയിലാണ് തീപിടിച്ചത്. ഇരിങ്ങാലക്കുട, മാള, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നീ അഗ്നി-രക്ഷാ നിലയങ്ങളിൽ നിന്നും വാഹനങ്ങളും ജീവനക്കാരും എത്തിയാണ് തീയണച്ചത്. ഷോട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് നിഗമനം.
കെട്ടിടത്തിന് അകത്തേക്ക് കയറാൻ പറ്റാത്ത രീതിയിൽ തീയും പുകയും ആയിരുന്നു. തീപിടുത്തത്തിൽ സ്റ്റോക്ക് ചെയ്തിരുന്ന വസ്ത്രങ്ങൾ കത്തിപ്പോവുകയും മറ്റു ബിൽഡിങ്ങിനും ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടു പറ്റുകയും പുകയേറ്റ് ഉപയോഗശൂന്യമാവുകയും ചെയ്തു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി സ്ഥാപന ഉടമ അറിയിച്ചു.
ഇരിങ്ങാലക്കുട അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം .എൻ സുധൻ്റെ നേതൃത്വത്തിൽ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ സി സജീവ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ കെ കെ രാധാകൃഷ്ണൻ, മണികണ്ഠൻ .ഒ., ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി ടി ലൈജു, കെ ആർ സുജിത്ത്, സജിത്ത് കെ എസ്, അക്ഷയ് കെ എ, ഹോം ഗാർഡുമാരായ രാജു എം എ, ലിന്‍സോ പൗലോസ്, ജോസ് കെ. ആർ എന്നിവരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് തീ അണച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

