ഇരിങ്ങാലക്കുട : മോഡൽ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് & എംപ്ലോയബിലിറ്റി സെൻ്റർ തൃശ്ശൂരിന്റെയും ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്, ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ മേള ജൂൺ 11 ന് രാവിലെ 10 മുതൽ 2 വരെ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഇരിങ്ങാലക്കുടയിൽ നടക്കും .
സ്വകാര്യ മേഖലയിലെ വിപുലമായ തൊഴിലവസരങ്ങൾ സാധാരണക്കാർക്ക് പരമാവധി ലഭ്യമാക്കുന്നതിന് വേണ്ടി തൃശ്ശൂർ ജില്ലാ മോഡൽ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് എംപ്ലോബിലിറ്റി സെൻ്റർ.
ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിലെ വിവിധ റിക്രൂട്ട്മെൻ്റ്റ് രീതികൾ പരിചയപ്പെടുത്തി കൊടുക്കുകയും നൈപുണ്യ വികസനം, ആശയവിനിമയ ശേഷി മെച്ചപ്പെടുത്തൽ, എന്നിവയ്ക്കായി ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ 7 ദിവസത്തെ സൗജന്യ സോഫ്റ്റ് സ്കിൽ & കമ്പ്യൂട്ടർ സ്കിൽ പരിശീലനം നൽകി, വ്യക്തിഗത വിലയിരുത്തൽ നടത്തി, ഉദ്യോഗാർത്ഥികളെ തൊഴിലിന് സജ്ജരാക്കുന്ന സ്ഥാപനമാണ് എംപ്ലോബിലിറ്റി സെൻറർ.
എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും തിരിച്ചറിയൽ രേഖയുടെ പകർപ്പും, ഒറ്റതവണ ആജീവനാന്ത രജിസ്ട്രേഷൻ ഫീസായി ₹300/- രൂപയും ഈടാക്കുന്നതാണ്. എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് കേരളത്തിലെ വിവിധ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകൾ മുഖേന നടത്തുന്ന തൊഴിൽ മേളകളിൽ സൗജന്യമായി പങ്കെടുക്കാവാൻ
സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 919446228282 +91 4872333742
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





