കനത്തമഴയിലും കാറ്റിലും പലയിടങ്ങളിലും വ്യാപകനാശനഷ്ടം – കല്ലേറ്റുംകരയിൽ മരങ്ങൾ കടപുഴകി, മാപ്രാണം വാതിൽമാടം കോളനിയിൽ മണ്ണിടിച്ചിലിൽ വീട് ഭാഗികമായി തകർന്നു, വല്ലക്കുന്നിൽ കൃഷി നാശം

ബുധനാഴ്ച രാവിലെ 10 മണിക്ക് ശേഷം ഉണ്ടായ കനത്തമഴയിലും കാറ്റിലും പലയിടങ്ങളിലും വ്യാപകനാശനഷ്ടം
കല്ലേറ്റുംകരയിൽ മരങ്ങൾ കടപുഴകി, മാപ്രാണം വാതിൽമാടം കോളനിയിൽ മണ്ണിടിച്ചിലിൽ വീട് ഭാഗികമായി തകർന്നു. വല്ലക്കുന്നിൽ കൃഷി നാശം

ഇരിങ്ങാലക്കുട : ബുധനാഴ്ച രാവിലെ 10 മണിക്ക് ശേഷം ഉണ്ടായ കനത്തമഴയിലും കാറ്റിലും പലയിടങ്ങളിലും വ്യാപകനാശനഷ്ടം. ആളൂർ പഞ്ചായത്തിലെ വല്ലക്കുന്ന് കല്ലേറ്റുംകര ഭാഗങ്ങളിൽ കൃഷിനാശവും ഒട്ടേറെ മരങ്ങൾ കടപുഴകിയും വീണിട്ടുണ്ട്.

കല്ലേറ്റുംകര ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം സമീപം ഐശ്വര്യ മരകമ്പനി ഉടമ സുഭാഷിന്‍റെ വീട്ടിലെ മരം കടപുഴകി റോഡിലേക്ക് വീണു. മതിലും തകർന്നിട്ടുണ്ട്. ഗതാഗതം മുടങ്ങി. വൈദ്യുതി ലൈനും തകരാറു സംഭവിച്ചു. അദ്ദേഹത്തിന്‍റെ പറമ്പിലെ ജാതി മരങ്ങൾ, പ്ലാവ്, മാവ്,തെങ്ങ്, എന്നിവയെല്ലാം കാറ്റിൽ കടപുഴകിയിട്ടുണ്ട്. പലതും സമീപത്ത് റോഡിലാണ് പതിച്ചത്. മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള ശ്രമം തുടരുന്നു.

വല്ലക്കുന്ന് കോക്കാട്ട് ജോണിയുടെ വാഴത്തോട്ടം, വല്ലക്കുന്ന് ഉപാസനയിലെ സിബിന്റെ തോട്ടത്തിലെ ജാതി, പ്ലാവ് , അടക്കമരം, വാഴകൾ എന്നിവയും കാറ്റിൽ ഒടിഞ്ഞു വീണു നശിച്ചിട്ടുണ്ട്. .

വല്ലക്കുന്ന് ചെമ്മീൻച്ചാൽ പരിസരങ്ങളിലും ശക്തമായ കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത് കൂടാതെ വല്ലക്കുന്ന് പുളിക്കൻ ജയിംസിന്‍റെ പറമ്പിൽ ബുധനാഴ്ച രാവിലെ തനിയെ കിണർ പോലെ പറമ്പിൽ കുഴി രൂപപ്പെട്ടു.

മാപ്രാണം വാതിൽമാടം കോളനിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രേഖ തേക്കുടന്‍റെ വീട് ഭാഗികമായി തകർന്നു. വലിയ മണ്ണിന്റെ പാളികളും കല്ലുകളും വന്നിടിച്ചു വീടിന്‍റെ ചുമരും വാതിലുകളും തകർന്നിട്ടുണ്ട്. ആളപായമില്ല. വില്ലേജ്, താലൂക്ക്, നഗരസഭാ അധികൃതർ സംഭവസ്ഥലം സന്ദർശിച്ചു. മണ്ണ് മാറ്റുന്നതിനുള്ള ശ്രമം തുടരുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O