ITU ബാങ്ക് ക്രമക്കേട് – സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് ഹെഡ്ഡ് ഓഫീസിന് മുൻവശത്ത് ഏകദിന സത്യാഗ്രഹം

ഇരിങ്ങാലക്കുട : ITU ബാങ്കിനെ സംരക്ഷിക്കുക, നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കുക, കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുക, ITU ബാങ്കിനെ തകർത്ത മുനിസിപ്പൽ ചെയർമാൻ രാജി വെക്കുക, സഹകരണ റിവൈവൽ പാക്കേജ് നടപ്പാക്കുക എന്നിയാവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ചു.



ഠാണാവിലുള്ള ബാങ്ക് ഹെഡ്ഡ് ഓഫീസിന് മുൻവശത്ത് സംഘടിപ്പിച്ച സമരം സംസ്ഥാന കമ്മിറ്റിയംഗവും, മുൻ മന്ത്രിയുമായ ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാർ അദ്ധ്യക്ഷനായി.



ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവും, സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗവുമായ ആർ.എൽ. ശ്രീലാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആർ. വിജയ, ജില്ലാ പഞ്ചായത്ത് അംഗവും, മുകുന്ദപുരം താലൂക്ക് സർക്കാർ സഹകരണ യൂണിയൻ മുൻ പ്രസിഡണ്ടുമായ ജോസ് ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.ജി. ശങ്കരനാരായണൻ,



വത്സല ബാബു, വിവിധ സഹകരണ ബാങ്ക് പ്രസിഡണ്ടുമാരായ അഡ്വ. കെ.എ. മനോഹരൻ, പി. ഗോപിനാഥൻ, വി.എൻ.ഉണ്ണികൃഷ്ണൻ, കെ.യു. സർഗ്ഗൻ, പി.എൻ. ലക്ഷ്മണൻ, ജോമോൻ കോക്കാട്ട്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സരള വിക്രമൻ, ശ്രീജ ഉണ്ണികൃഷ്ണൻ, കെ.കെ. ശിവൻകുട്ടി, പി.എസ്. മനു , ഡോ. കെ.പി. ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. സത്യാഗ്രഹസമരം വൈകിട്ട് 6 മണിക്ക് സമാപിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page