ഇരിങ്ങാലക്കുട : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനമായ വ്യാഴാഴ്ച ബി.ജെ.പി. രാജ്യവ്യാപകമായി സേവാ ദിവസ് ആയി ആചരിക്കുന്നതിന്റെ ഭാഗമായി ഒരു മാസം സംഘടിപ്പിക്കുന്ന 12 പരിപാടികളുടെ തുടക്കമായി പൂമംഗലം പഞ്ചായത്തിലെ 13 -ാം വാർഡിലെ “ലയ” അങ്കണവാടിയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളെയും, കുട്ടികളെയും, പ്രദേശവാസികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്‌ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ അശ്വതി ജിനേഷ് അധ്യക്ഷത വഹിച്ചു.
ക്ഷേമ, സേവന പ്രവർത്തനങ്ങളാണ് ഒരുമാസം നീണ്ടുനിൽക്കുന്ന സേവാ സങ്കൽപ്പ് അഭിയാനിലൂടെ പാർട്ടി സംഘടിപ്പിക്കുന്നത്. ആശാ വർക്കർ & അംഗൻവാടി ജീവനക്കാരെ ആദരിക്കൽ, മധുര പലഹാരം വിതരണം, മാതൃകാ ഗുണഭോക്താക്കളായ സ്ത്രീകളെ ആദരിക്കൽ, പ്രധാനമന്ത്രിയുടെ കത്ത് വിതരണം തുടങ്ങിയവയായിരുന്നു പരിപാടികൾ.
അംഗൻവാടി ടീച്ചർ ദിവ്യ സ്വാഗതം പറഞ്ഞു. ബിജെപി സൗത്ത് സോൺ ജില്ലാ പ്രസിഡന്റ് എ.ആർ ശ്രീകുമാർ, ബിജെപി സൗത്ത് സോൺ ജില്ലാ സെക്രട്ടറി വിപിൻ പറമ്മേക്കാട്ടിൽ , ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അജീഷ് വലിയപറമ്പിൽ, ബിജെപി ആളൂർ മണ്ഡലം പ്രസിഡന്റ് പി. എസ് സുബീഷ്, ബിജെപി ആളൂർ മണ്ഡലം ജനറൽ സെക്രട്ടറി ജിതീഷ് മോഹൻ, ബിജെപി ആളൂർ മണ്ഡലം കമ്മറ്റി സെക്രട്ടറി റിജോഷ് കൈതവളപ്പിൽ, ബിജെപി പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി സുവർണ വേണുഗോപാൽ യുവമോർച്ച ആളൂർ മണ്ഡലം പ്രസിഡന്റ് വിശ്വജിത്ത് അരയംപറമ്പിൽ, യുവമോർച്ച ആളൂർ മണ്ഡലം ജനറൽ സെക്രട്ടറി അശ്വന്ത്, കണ്ണൻ കോമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



