ഇരിങ്ങാലക്കുട : നവംബർ 3 മുതൽ 8 വരെ നടക്കുന്ന ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട പല്ലാവൂർ സമിതി നൽകിവരുന്ന ‘ഗുരുപൂജപുരസ്‌കാരങ്ങൾ’ പ്രഖ്യാപിച്ചു . ദീർഘകാലമായി കലാരംഗത്ത് പ്രവർത്തിച്ചു വന്നവരും പ്രസിദ്ധരുമായ താഴെപറയുന്ന പത്തു കലാകാരന്മാരെ പുരസ്‌കാരത്തിനായി തെരെഞ്ഞെടുത്താതെയായി സമിതി ഭാരവാഹികൾ അറിയിച്ചു.
1. പുതുക്കോട് പത്മനാഭമാരാർ (ക്ഷേത്ര അനുഷ്‌ഠാനം)
2. വെള്ളികൊമ്പ് നാരായണൻ നായർ (കൊമ്പ്)
3. കീഴില്ലം ഗോപാലകൃഷ്ണൻ (പഞ്ചവാദ്യം, മുടിയേറ്റ്)
4. മറ്റൂർ വേണു (തിമില)
5. തിരുവില്വാമല രാമചന്ദ്രൻ (ഇടുതുടി വീരാണം)
6. ഏഷ്യാഡ് ശശിമാരാർ (ഇലത്താളം)
7. പല്ലശ്ശന മാധവൻകുട്ടി (ചെണ്ട, തിമില)
8. വൈലൂർ സുകുമാരൻ (വീക്കൻ ചെണ്ട)
9. വട്ടെക്കാട്ട് രവി (ചെണ്ട, തിമില)
10. തൃപ്പാളൂർ രാജൻ (ഇലത്താളം)
10,000 രൂപയും ഫലകം, പൊന്നാട എന്നിവ അടങ്ങുന്നതാണ് പുരസ്കാരം. 2026 നവംബർ 8 ന് വൈകീട്ട് 6.30 ന് നടക്കുന്ന ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവ സമാപനസമ്മേളനത്തിൽ വെച്ചു പുരസ്‌കാരങ്ങൾ സമർപ്പിക്കുമെന്ന് ഇരിങ്ങാലക്കുട പല്ലാവൂർ സമിതി പ്രസിഡന്റ് കലാമണ്ഡലം ശിവദാസ്, സെക്രട്ടറി കലാനിലയം ഉദയൻ നമ്പൂതിരി, ഖജാൻജി അജയ് മേനോൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



