കൊച്ചുബാവ അനുസ്മരണവും കഥാവിചാരവും

കാട്ടൂർ : കാട്ടൂർ കലാസദനം സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിവരുന്ന ദ്വൈവാര സാഹിത്യസദസ്സിൻ്റെ ഭാഗമായി പ്രശസ്ത സാഹിത്യകാരൻ ടി. വി. കൊച്ചുബാവയുടെ 27-ാം ചരമവാർഷികം ആചരിച്ചു. കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് സാഹിത്യകാരൻ അഞ്ചത്ത് ബാലകൃഷ്ണൻ ഉദ്ഘടനം ചെയ്തു. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ സി.കെ. ഹസ്സൻ കോയ, സാംസ്‌കാരിക പ്രവർത്തകൻ കെ.വി. വിൻസെൻ്റ് എന്നിവർ മുഖ്യ അതിഥികളായി. കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

തുടർന്ന് മുരളി നടയക്കൽ” തീവണ്ടി ” എന്ന കഥ അവതരിപ്പച്ചു. വി. ആർ. ലിഷോയ് , ചന്ദ്രൻ കാട്ടൂർ, ജോസ് മഞ്ഞില, ശശി കാട്ടൂർ, കെ. ദിനേശ് രാജ , ഇരിങ്ങാലക്കുട ബാബുരാജ്, സി.വി ശ്രീലത, കെ.പി. രാജൻ, സി. ആർ. ധർമ്മരാജൻ, ഷീബ സത്യൻ കിഴുപ്പിള്ളിക്കര, വിജയൻ ചിറ്റേക്കാട്ടിൽ, ബാബുദാസ് താണിശ്ശേരി, ഹൗവ്വ ടീച്ചർ കൊടുങ്ങല്ലൂർ, സുരേഷ് ബാബു കിഴുത്താണി , ഷൈജൻ കോമ്പരുപറമ്പിൽ, സി.ജെ. തോമസ്സ് , ഇ.പി. വിജയൻ,ഡോ
ജോൺസൺ ഫ്രാൻസീസ്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page