ഇരിങ്ങാലക്കുട റെയിൽവേ സ്‌റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച കല്ലേറ്റുങ്കരയിൽ റെയിൽവേ സ്‌റ്റേഷൻ വികസന സമിതിയുടെ പ്രതിഷേധ സമരാഗ്നി ജ്വാല

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്‌റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് നവംബർ 21 ശനിയാഴ്ച വൈകിട്ട് 5.30 ന് കല്ലേറ്റുങ്കര പള്ളിനട ജംഗ്ഷനിൽ റെയിൽവേ സ്‌റ്റേഷൻ വികസന സമിതി പ്രതിഷേധ സമരാഗ്നി ജ്വാല സംഘടിപ്പിക്കുന്നു. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ് ഉദ്‌ഘാടനം നിർവഹിക്കും. റെയിൽവേ സ്‌റ്റേഷൻ വികസന സമിതി പ്രസിഡന്റ് വർഗ്ഗീസ് പന്തലൂക്കാരൻ അധ്യക്ഷത വഹിക്കും.

കല്ലേറ്റുങ്കര, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ കെ ജോസഫ്, വാർഡ് മെമ്പർ മേരി ജോൺസൺ, വിവിധ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ ബി സുനിൽ (സിപിഎം) ജിതിഷ് മോഹൻ (ബിജെപി) ജോഷി കൊല്ലാട്ടിൽ(സിപിഐ) എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page