അവിട്ടത്തൂർ : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം 2026–2027-ന്റെ ലോഗോ അവിട്ടത്തൂർ എൽ.ബി.എസ്.എം.എച്ച്.എസ്.എസ് സ്കൂളിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണൻ, എ.ഇ.ഒ രാജീവ്, വാർഡ് മെമ്പർ ബിന്ദു എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. നവംബർ 10,11,12,13 ദിവസങ്ങളിൽ അവിട്ടത്തൂർ എൽ.ബി.എസ്.എം.എച്ച്.എസ്.എസ് സ്കൂളിൽ ആണ് ഉപജില്ലാ സ്കൂൾ കലോത്സവം നടക്കുക.
കലോത്സവത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജർ എ.സി. സുരേഷ്, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ എ.വി. രാജേഷ്, വിശിഷ്ട വ്യക്തികൾ, സംഘാടകസമിതി ഭാരവാഹികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ കലോത്സവ പബ്ലിസിറ്റി ജോയിന്റ് കൺവീനർ സൈമൺ ജോസ് എൻ. സ്വാഗതം ആശംസിക്കുകയും പബ്ലിസിറ്റി കൺവീനർ ഡോ. ദിവ്യ എ.ജെ. നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

കലോത്സവ ലോഗോ മത്സരത്തിൽ വിജയിയായത് സി.എം.ഐ പബ്ലിക് സ്കൂൾ ചാലക്കുടിയിലെ ആർട്ട് എഡ്യൂക്കേഷൻ ടീച്ചർ രാജേഷ് അശോകനാണ്. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾക്കും സർഗാത്മകതയ്ക്കും പ്രോത്സാഹനം നൽകുന്ന കലോത്സവം വിജയകരമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കലോത്സവത്തിന്റെ സന്ദേശവും കലാ-സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്നതാണ് ലോഗോ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


