യൂത്ത് കോൺഗ്രസ്സ് തളിയക്കോണം മേഖല കമ്മറ്റി ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

തളിയക്കോണം : എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. യൂത്ത് കോൺഗ്രസ്സ് തളിയക്കോണം മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്‌സൺ ‘ആദരം 2026’ ഉദ്ഘാടനം നിർവഹിച്ചു.



ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ മുഖ്യാതിഥിയായിരുന്നു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശരത് ദാസ് കെ, മുൻ നിയോജക മണ്ഡലം പ്രസിഡന്റ് സുബീഷ് കാക്കനാടൻ, കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ് വില്ലടം, ബൂത്ത് പ്രസിഡന്റ് ശാരദആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂത്ത് കോൺഗ്രസ്സ് യൂണിറ്റ് ഭാരവാഹികളായ ബാദുഷ സ്വാഗതവും സഞ്ജയ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page