വെള്ളാങ്ങല്ലൂർ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിമുക്തഭടന്മാരുടെ യോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എസ്.ആർ. ദാസ് അധ്യക്ഷനായി.
കെ.എസ്.ഇ.എസ്.എൽ. തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ പി.കെ. ദാസൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി എ.എസ്. ജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്. നന്ദനൻ സുരക്ഷാ ദൗത്യങ്ങളിൽ വീരചരമം പ്രാപിച്ച സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം പി.ആർ. രതീഷ്, ജോജു ജോസഫ്, മഹിളാ വിങ് സെക്രട്ടറി ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


