കല്ലേറ്റുംകര : ഗ്ലാഡിയേറ്റേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്രിക്കറ്റ് ലീഗ് നവംബർ 21, 22 തീയതികളിൽ കല്ലേറ്റുംകര ബി.വി.എം. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നു.
തൃശ്ശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ക്ലബ്ബുകൾ പങ്കെടുത്ത ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്ക് വേദിയായി. വാലപ്പൻ ക്രിയേഷൻസ് ട്രോഫിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ടീമുകൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
മത്സരത്തിലെ വിജയികളായ ആസ്ട്രൽ വാരിയേഴ്സ് മറ്റത്തൂർ പഞ്ചായത്തിനും റണ്ണേഴ്സ് അപ്പ് ആയ കെ സി സി കൊടകര പഞ്ചായത്തിനും ലീഗ് സ്പോൺസർ ആയിട്ടുള്ള വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഷാജു വാലപ്പൻ ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ് മുഖ്യാതിഥിയായി പങ്കെടുത്തു.
വാർഡ് മെമ്പർ മേരി ജോൺസൺ, ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസ്, സെക്രട്ടറി ജോബി ജോയ്, ട്രഷറർ ഡാനി ജോയ് എന്നിവർ സംസാരിച്ചു. ടൂർണമെന്റിന്റെ കൺവീനർമാരായ ഷെറിൻ എ.എസ്., രാഹുൽ, നിധിൻ, ആദർശ്, സുമിത്ത്, ആൽവിൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


