തെക്കേകുളത്തിന്റെ ശുചീകരണവും പരിപാലനവും അടിയന്തരമായി നടത്തണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച

ഇരിങ്ങാലക്കുട : മണ്ഡലക്കാലത്ത് അയ്യപ്പ വിശ്വാസികളും ഭക്തജനങ്ങളും സ്നാനത്തിനായി എത്തുന്ന കൂടൽമാണിക്യം തെക്കേകുളത്തിന്റെ പരിസരത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ശുചിത്വമില്ലായ്മയും ഏറെ പ്രതിഷേധാർഹമാണ് എന്ന് യുവമോർച്ച. ആയിരക്കണക്കിന് ഭക്തർ എത്തുന്ന സാഹചര്യത്തിൽ ഈ കുളത്തിന്റെ ശുചീകരണവും പരിപാലനവും അടിയന്തരമായി നടത്തണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം വൈസ് പ്രസിഡന്റ്‌ നവനീതിന്റെ നേതൃത്വത്തിൽ ദേവസ്വം ഓഫീസിൽ എത്തി അഡ്മിനിസ്ട്രേറ്റർ പ്രീതി എസ് ന് പരാതി നൽകി.

ക്ഷേത്രകുളത്തിന് സമീപം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം ഉള്ളത് കൊണ്ട് അവിടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും വൈകുന്നേരങ്ങളിൽ സ്നാനം ചെയ്യാൻ വരുന്നവർക്ക് വേണ്ടി ലൈറ്റ് സംവിധാനം സ്ഥാപിക്കാനും യുവമോർച്ച ആവശ്യപ്പെട്ടു.

യുവമോർച്ച സൗത്ത് ജില്ല ജനറൽ സെക്രട്ടറി ജിനു ഗിരിജൻ വൈസ് പ്രസിഡന്റ്‌മാരായ വിഷ്ണു ശാസ്താവിടം ആശിഷ ടി രാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page