ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിൽ ക്രിസ്തുരാജൻ്റെ തിരുനാൾ നവംബർ 25 മുതൽ 30 വരെ ആഘോഷിക്കും. നവംബർ 25-ന് വൈകീട്ട് 5.45ന് ഫാ. ജോയ് പീണിക്കപറമ്പിൽ CMI (പ്രിയോർ, ക്രൈസ്റ്റ് ആശ്രമം,ഇരിങ്ങാലക്കുട) തിരുന്നാൾ കൊടിയേറ്റം നിർവ്വഹിക്കും.
തുടർന്ന് 6 മണിക്ക് ആഘോഷമായ ദിവ്യബലി, നൊവേന. തിരുകർമ്മങ്ങൾക്ക് ഫാ. ബിജു കോലങ്കണ്ണി CMI (സുപ്പീരിയർ, CMI ഭവൻ, ചാലക്കുടി) മുഖ്യകാർമികനായിരിക്കും. ഫാ.ഡോ. പ്രൊഫ. ജോളി ആൻഡ്രൂസ് CMI (പ്രിൻസിപ്പാൾ, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട) വചനചിന്ത നല്കും.
26ന് വൈകീട്ട് 6- ന് നടക്കുന്ന ആഘോഷമായ ദിവ്യബ ലിക്കും നൊവേനക്കും റവ. ഫാ. ജോജോ അരിക്കാടൻ CMI (പ്രിൻസിപ്പാൾ, ICSE സ്കൂൾ, ചാലക്കുടി) മുഖ്യ കാർമികനായിരിക്കും. റവ. സി. ജോബിൻസി CSC (ഡി പോൾ പ്രൊവിൻസ്) വചനചിന്ത നല്കും.
27- ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനക്കും റവ. ഫാ. ആൻ്റോ ഇമ്മട്ടി CMI (സുപ്പീരിയർ, KESS ഭവൻ, നടത്തറ) മുഖ്യ കാർമ്മികനായിരിക്കും. റവ. ഫാ. ബെന്നി പേങ്ങിപറമ്പിൽ CMI (പ്രിൻസിപ്പാൾ, കാർമ്മൽ സ്കൂൾ, ചാലക്കുടി) വചനചിന്ത നല്കും. തുടർന്ന് ക്രൈസ്സ് ആശ്രമ പ്രിയോർ റവ. ഫാ.ജോയ് പീണിക്കപറമ്പിൽ CMI സ്വിച്ച്ഓൺ കർമ്മം നിർവ്വഹിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
28-ന് രാവിലെ 6.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനക്കും ഫാ. ജോസ് നന്ദിക്കര CMI (പ്രൊവിൻഷ്യാൾ, ദേവമാത പ്രവിശ്യ തൃശ്ശൂർ) മുഖ്യ കാർമ്മികനായിരിക്കും. റവ. ഫാ.ലിജോ ബ്രഹ്മകുളം CMI (കൗൺസിലർ, എഡ്യുക്കേഷണൽ മാസ് മീഡിയ, ദേവമാത പ്രവിശ്യ, തൃശ്ശൂർ) വചനസന്ദേശം നല്കും. തുടർന്ന് വി.കുർബ്ബാന ഏല്പിച്ചവർക്കുള്ള പ്രാർത്ഥനയും ക്രിസ്തു രാജൻറെ തിരുസ്വരൂപം എഴുന്നളിച്ചുവയ്ക്കലും റവ. ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിളളി CMI (സുപ്പീരിയർ, പ്രൊവിൻഷ്യാൾ ഹൗസ്, തൃശ്ശൂർ) നിർവ്വഹിക്കുന്നതായിരിക്കും.
അന്ന്തന്നെ വൈകീട്ട് 5.30ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ഭക്തസംഘടനകളുടെ വാർഷികവും ബൈബിൾ കലോത്സവവും സെൻ്റ് തോമസ് കത്തീഡ്രൽ വികാരി വെരി. റവ. ഫാ. ഡോ. ലാസർ കുറ്റിക്കാടൻ (വികാരി, സെൻ്റ് തോമസ് കത്തീഡ്രൽ, ഇരിങ്ങാലക്കുട) ഉദ്ഘാ ടനം ചെയ്യും. ക്രൈസ്റ്റ് ആശ്രമം പ്രിയോർ ഫാ. ജോയ് പീണിക്കപറമ്പിൽ CMI അധ്യക്ഷത വഹിക്കും.
29-ന് തിരുന്നാൾ ദിനത്തിൽ രാവിലെ 9.30ന് പ്രസുദേന്തിവാഴ്ച. 10-ന് നടക്കുന്ന ആഘോഷമായ തിരുന്നാൾ ദിവ്യബലിക്ക് റവ. ഫാ. ജൂബി മാണിയങ്കേരിൽ CMI (റെക്ടർ, MIM സെമിനാരി, മാന്നാനം) മുഖ്യകാർമ്മികത്വം വഹിക്കും. റവ. ഫാ. ജെയിംസ് മടത്തിൽച്ചിറ CMI (അസിസ്റ്റൻ്റ് ഡയറക്ടർ, സെൻ്റ് കുര്യാക്കോസ് ഏലിയാസ് ചാവറ പിൽഗ്രിം സൻ്റർ, മാന്നാനം) വചന സന്ദേശം നല്കും. റവ. ഫാ. ജോഷ്വ നെടുംപറമ്പിൽ CMI (മതബോധനം, ക്രൈസ്റ്റ് യൂണിറ്റ്, ഇരിങ്ങാലക്കുട) എന്നിവർ സഹകാർമ്മികരായിരിക്കും.
തുടർന്ന് വൈകീട്ട് 5- ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാർമ്മികനായി റവ. ഫാ. ജോയ് പയ്യപ്പിളളി CMI (ക്രൈസ്റ്റ് അക്കാദമി, ബഗ്ലൂർ) ആയിരിക്കും നേതൃത്വം നല്കുക. ദിവ്യബലിക്ക് ശേഷം പ്രദക്ഷിണം, പരിശുദ്ധ കുർബ്ബാനയുടെ ആശിർവാദം. അതിനുശേഷം രാത്രി 8-ന് വാദ്യമേള, കലാസന്ധ്യ, വർണ്ണമഴ എന്നിവ ഉണ്ടായിരിക്കും.
കഴിഞ്ഞ വർഷം തിരു ന്നാളിന്റെ ഭാഗമായി ഒരു ലക്ഷം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നല്കിയിരുന്നു. ഈ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം നല്കുമെന്നും തിരുനാളിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായും ക്രൈസ്റ്റ് ആശ്രമം പ്രിയോർ ഫാ. ജേയ് പീണിക്കപമ്പിൽ CMI പത്ര സമ്മേളനത്തിൽ അറിയിച്ചു.
ക്രൈസ്റ്റ് ചർച്ച് ഇൻചാർജ്ജ് ഫാ. ഡോ. വിൻസെന്റ് നീലങ്കാവിൽ CMI, ജനറൽ കൺവീനർ ഡോണി പോൾ, ജോയിൻ്റ് കൺവീനർമാരായ സ്റ്റാൻലി ഒ.ജെ, വിൽസൺ അക്കരെക്കാരൻ, പബ്ലിസിറ്റി കൺവീനർ സിജു ഡി. കുറ്റിക്കാട്ട്, പബ്ലിസിറ്റി ജോയിന്റ്റ് കൺവീനർ .സൈൺ കുറ്റിക്കാടൻ, ബൈബിൾ കലോൽസവം കൺവീനർ സിജു യോഹന്നാൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


