രമണചരണ തീർത്ഥ സ്വാമികൾ (നൊച്ചൂർ സ്വാമികൾ) കൂടൽമാണിക്യ ക്ഷേത്രത്തിൽ ദർശനം നടത്തി – ശ്രീസംഗമധർമ്മ സമിതി പൂർണ്ണകുംഭം നൽകി സ്വീകരിച്ചു

ഇരിങ്ങാലക്കുട : രമണചരണ തീർത്ഥ സ്വാമികൾ ( നൊച്ചൂർ സ്വാമികൾ) ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിൽ ദർശനം നടത്തി. വെള്ളിയാഴ്ച രാവിലെ കിഴെക്കെനടയിൽ അദ്ദേഹത്തെ ശ്രീസംഗമധർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. തുടർന്ന് കിഴക്കെ നടപ്പുരയിൽ പ്രത്യേകം സജ്ജമാക്കുന്ന വേദിയിലിരുന്ന് സ്വാമികൾ ഭക്തജനങ്ങളെ അഭിസംബോധന ചെയ്ത് പ്രഭാഷണം നടത്തി.



പൂർവ്വാശ്രമത്തിൽ നൊച്ചൂർ വെങ്കിട്ടരാമൻ എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിൻ്റെ ഭഗവത് ഗീതാ യജ്ഞം അനേകം തവണ ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിൽ നടന്നിട്ടുണ്ട്. സന്യാസം സ്വീകരിച്ചതിനു ശേഷം ആദ്യമായാണ് സ്വാമികൾ ഇരിങ്ങാലക്കുട എത്തിയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page