ഇരിങ്ങാലക്കുട : കേരള എൻജീനീയറിംഗ് പ്രവേശനപരീക്ഷയിൽ (KEAM) രണ്ടാം റാങ്ക് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ സ്കൂൾ വിദ്യാർത്ഥി ഹരി കിഷൻ ബൈജുവിന്. ശാന്തി നഗറിൽ പോട്ടശ്ശേരി വീട്ടിൽ ബൈജു രാജൻ്റെയും സ്കൂളിലെ പിടിഎ പ്രസിഡണ്ട് കൂടിയായ ഡോ. ജീനയുടെയും മകനാണ് ഹരികിഷൻ. നേരത്തേ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ 646 -ാം റാങ്കും ഹരി കിഷൻ നേടിയിരുന്നു.
CBSE പ്ലസ് ടു പരീക്ഷയിൽ 99.2 % മാർക്ക് നേടിയ ഹരികിഷൻ കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്കും കരസ്ഥമാക്കിയിരുന്നു. ജെഇഇ റാങ്കിൻ്റെ അടിസ്ഥാനത്തിൽ മുംബൈ ഐഐടി യിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ അഞ്ച് വർഷത്തെ ഡ്യൂവൽ ഡിഗ്രി ബി ടെക്കിന് ചേരാനാണ് ലക്ഷ്യമിടുന്നതെന്ന് ഹരികിഷൻ പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive