തൊമ്മാന : അപകടങ്ങൾക്ക് കുപ്രസിദ്ധി ആർജിച്ച തൊമ്മാന പാടശേഖരത്തിലൂടെ കടന്ന് പോകുന്ന സംസ്ഥാനപാതയുടെ അടിവശത്ത് ഗർത്തം രൂപപ്പെട്ട് റോഡിനടിവശം പൊള്ളയായിമാറി. റോഡരികിലെ കൽകെട്ടിൽ നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള മരമാണ് റോഡിന്റെ സംരക്ഷണ ഭിത്തി പൂർണ്ണമായും തകർത്ത് പാടത്തേക്കേ മറിഞ്ഞു വീണത്. കെ.എൽ.ഡി.സി കനാൽ ആരംഭിക്കുന്നിടത് ചെമീൻച്ചാലിൽ നിന്നു വരുന്ന തോടിനരികിലെ മോട്ടോർ ഷെഡിനു സമീപമാണ് മരം ചൊവാഴ്ച പുലർച്ചെ മറിഞ്ഞു വീണത്.
പാടത്തിന്റെ നിരപ്പിൽനിന്നും ഏകദേശം 10 അടിയോളം ഉയർന്നാണ് സംസ്ഥാനപാത കടന്നു പോകുന്നത് . മരം നിലംപൊത്തിയത് റോഡിന്റെ സംരക്ഷണഭിത്തി തകർത്താണ്. ഇതുമൂലം റോഡിനടിയിലേക്ക് 2 അടിയോളം പൊള്ളയായിട്ടുണ്ട് . ഇതിനുമുകളിലൂടെ വാഹങ്ങൾ പോയാൽ റോഡ് തകരാൻ സാധ്യതയുണ്ട്.

റോഡിൽ അപായ മുന്നറിയിപ്പ് വച്ചിട്ടുണ്ടെങ്കിലും , അപകടാവസ്ഥയുടെ വ്യാപ്തി കുറയുന്നില്ല. ആദ്യഹതാരമായി ഇവിടെ ഒറ്റവരി ഗതാഗതം ഏർപെടുത്തിയില്ലെങ്കിൽ അപകടം ക്ഷണിച്ചുവരത്തുന്നതിനു തുല്യമാകും . റോഡിനിരുവശത്തേയും പടശേഖരം വെള്ളം നിറഞ്ഞു കിടടക്കുന്നതും അപകടാവസ്ഥ കൂട്ടുന്നുണ്ട്.
ദശകങ്ങൾക്ക് മുൻപ് നിർമ്മിച്ച തൊമ്മാന പാടശേഖരത്തിലൂടെ കടന്ന് പോകുന്ന റോഡിന്റെ വീതികൂട്ടുകയും ഇരുവശവും കെട്ടി ബലപ്പെടുത്തുകയും വേണമെന്ന ആവശ്യത്തിന് കൊല്ലങ്ങളുടെ പഴക്കമുണ്ട്.. നടപ്പാതയുമില്ല റോഡരികാണെങ്കിൽ ഏതുനിമിഷവും ഇടിയുന്ന അവസ്ഥയിലും – തൊമ്മാനയിലൂടെ കടന്ന് പോകുന്ന സംസ്ഥാനപാതയുടെ നിലവിലെ അവസ്ഥയാണ് ഇത്.
വല്ലക്കുന്ന് ഭാഗത്തുനിന്നും ഇറങ്ങി വരുന്ന റോഡ് തൊമ്മാന പാടശേഖരത്തിലൂടെ കടന്നു പോകുന്നിടത്താണ് വീതി നന്നേ കുറവ്. അര നൂറ്റാണ്ടിലേറെയായി റോഡിന്റെ അവസ്ഥയിൽ മാറ്റമില്ല . ഇതിനിടെ റോഡ് സംസ്ഥാനപാതയായി ഉയർന്നു. പേരിലുള്ള ഗാംഭീര്യം പക്ഷെ ഈ മേഖലയിൽ റോഡിന്റെ അടിസ്ഥാന സൗകര്യത്തിലും സുരക്ഷയിലും പാലിക്കപ്പെട്ടിട്ടില്ല.
സംസ്ഥാന പാതയായി ഉയർന്നതോടെ ഇവിടെ ഒഴിച്ചു മറ്റുള്ളടേതെല്ലാം റോഡിന്റെ വീതി കൂടി. പാടശേഖരത്തിനു നടുവിലൂടെയുള്ള റോഡിനു ഇപ്പോൾ നടപ്പാതക്ക് ഉള്ള സ്ഥലം ഇല്ല. റോഡ് പാടത്തിനു നടുവിലൂടെ ഒരു ബണ്ട് കണക്കെ ഇരുവശവും നേർരേഖയിൽ കെട്ടിപ്പൊക്കിയ അവസ്ഥയിലുമാണ് . ഇവിടങ്ങളിലെ കരിങ്കല്ല് പാളികൾ പലതും അടർന്നു നിലയിലാണ്. മഴക്കാലത്ത് സ്ഥിരം വെള്ളക്കെട്ട് രൂപപെടുന്നതിനാൽ റോഡിനു ബലക്കുറവും ഉള്ളതായി അധികൃതരുടെ വർഷങ്ങൾക്ക് മുന്നേയുള്ള പരിശോധനയിൽ തെളിഞ്ഞിട്ടുള്ളതുമാണ്.

ഇവിടെ റോഡിന്റെ ഇടതുവശം ചെറുതായി ചരിഞ്ഞ അവസ്ഥയിലുമാണ്. ഈ മേഖല പരിചയമുള്ള ഭാര ലോറി ഡ്രൈവർമാർ അവിടെയെത്തുമ്പോൾ അരിക്ക് വശം ഒഴിവാക്കിയാണ് പതിവായി ഈ വഴി കടന്നു പോകുന്നത്. ബസ്സ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നത് സാധാരണയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ ഉണ്ടാക്കുന്ന മേഖലകളെ ബ്ലാങ്ക് സ്പോട്ട് ആക്കി തിരിച്ചിട്ടുണ്ട്, അതിൽ ഒരിടം കൂടിയാണ് ഈ മേഖല .
ഈ മേഖലയിലെ റോഡുകളുടെ വളവുകൾ തീർത്ത് തൊമ്മാന പാടത്ത് റോഡിനു ഇരുവശവും വീതിയിൽ കൽകെട്ട് നിർമ്മിച്ച് റോഡ് അടിയതിരമായി പുനർനിർമിക്കണമെന്ന ആവശ്യം ഇതുവരെ അധികൃതർ ചെവികൊള്ളുന്നില്ല. അതിനിടയിലാണ് ഇപ്പോൾ മരം വന്നു റോഡിനടിവശം പൊള്ളയായിമാറിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive