താൻ ഉപയോഗിച്ച ‘ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്’ പ്രയോഗം ടൈറ്റിൽ ആക്കിയ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളുടെ പുറം ചട്ടകൾ അടക്കം കൂടുതൽ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട : ഇന്ത്യ ടുഡേ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദുവിന്‍റെ പ്രസംഗത്തിൽ ‘വെയറവർ ഐ ഗോ, ഐ ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്’ പറഞ്ഞതിൽ വന്ന ട്രോളുകള്‍ക്ക് കൂടുതൽ വിശദീകരണവുമായി വീണ്ടും മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം മന്ത്രി വിശദീകരണം നൽകിയിരുന്നു. വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, അവർ എവിടെപ്പോയാലും, എന്ന് തന്നെയാണ് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതുകൂടാതെ മന്ത്രിയുടെ ഫേസ് ബുക്കിൽ കൂടുതൽ വ്യക്തതക്ക് വേണ്ടി ഒരു വിശദീകരണവും കൂടി ഇപ്പോൾ വന്നിട്ടുണ്ട്. ജെ എൻ യു വിൽ തന്റെ സൂപ്പർവൈസർ ആയിരുന്ന ഫെമിനിസ്റ്റ് രാഷ്ട്രീയവും പോസ്ടകോളോണിയൽ തിയറിയും സംബന്ധിച്ച് ശ്രദ്ധേയമായ പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ധ്യാപികയിൽ നിന്നാണ് ഈ പ്രയോഗം ആദ്യമായി കേൾക്കുന്നതെന്നും മന്ത്രി പറയുന്നു.

ഈ വാചകം അന്ന് തന്നെ തന്റെ ഉള്ളിൽ പതിഞ്ഞിരുന്നെന്നും, കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി സ്ത്രീകളുടെ സദസ്സുകളിൽ എത്രയോ തവണ താൻ അത് പറഞ്ഞിട്ടുണ്ട് എന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിൽ വിശദികരിക്കുന്നുണ്ട്. സ്ത്രീപക്ഷ രാഷ്ട്രീയനിലപാടുകളുള്ള ഒരുപാട് സർഗ്ഗപ്രതിഭകൾ തങ്ങളുടെ രചനകളിൽ ഈ ആശയം ഉപയോഗിച്ചിട്ടുണ്ട്. അതിനു തെളിവായി ഇതോടൊപ്പം താൻ ഉപയോഗിച്ച അതേ പ്രയോഗം ടൈറ്റിൽ ആക്കിയ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളുടെ പുറം ചട്ടകളുടെ ചിത്രങ്ങൾ കൊടുത്തുകൊണ്ട് ”തങ്ങൾക്ക് പിടിയില്ലാത്ത എന്തും തെറ്റെന്നു കരുതുന്ന സർവ്വജ്ഞർക്ക്” എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും


Yes, I purposefully used the metaphor of a woman bearing her house in her head to denote the cloistered condition of women in society. The words ” home” and family won’t be sufficient to serve my purpose because these words denote amorphous abstractions couched in emotional aura. I wanted the concrete image of the physical structure of the house where women are confined or entrapped, leaving a permanent stamp in their consciousness as the space they are assigned to…. as the space they belong to. I am fully convinced of the metaphorical potential of the expression which I used.

ഇത്രയും എഴുതിയത് ഇംഗ്ലീഷ് മാത്രമറിയുന്ന സർവ്വജ്ഞർക്ക് വേണ്ടിയാണ്. ഇനിയെഴുതുന്നത് ആ വിഭാഗത്തിൽ പെടാത്തവർക്ക് വേണ്ടിയും. ഞാനെഴുതിയതിന്റെ അർത്ഥം സ്ത്രീപക്ഷരാഷ്ട്രീയം ജീവിതം കൊണ്ടു കൂടി അറിയുന്ന ഏവർക്കും മനസ്സിലായിട്ടുണ്ടാകും എന്ന് ഞാൻ കരുതുന്നു. മേൽപ്പറഞ്ഞ പ്രയോഗം ഞാൻ ആദ്യം കേൾക്കുന്നത് ജെ എൻ യു വിൽ എന്റെ സൂപ്പർവൈസർ ആയിരുന്ന ഫെമിനിസ്റ്റ് രാഷ്ട്രീയവും postcolonial തിയറിയും സംബന്ധിച്ച് ശ്രദ്ധേയമായ പുസ്തകങ്ങൾ രചിച്ചിട്ടുള്ള എന്റെ അദ്ധ്യാപികയിൽ നിന്നാണ്. കുട്ടിയെ creche യിൽ ഇരുത്തി ക്ലാസ്സിൽ ചെല്ലുമ്പോൾ മനസ്സിനുണ്ടാകുന്ന വൈക്ലബ്യം മനസ്സിലാക്കി അവർ പറഞ്ഞു, ” Don’t take your house in your head all the time. ” ഈ വാചകം അന്ന് പതിഞ്ഞു എന്റെ ഉള്ളിൽ. കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി സ്ത്രീകളുടെ സദസ്സുകളിൽ എത്രയോ തവണ ഞാൻ അത് പറഞ്ഞിട്ടുണ്ട്. സ്ത്രീപക്ഷരാഷ്ട്രീയനിലപാടുകളുള്ള ഒരുപാട് സർഗ്ഗപ്രതിഭകൾ തങ്ങളുടെ രചനകളിൽ ഈ ആശയം ഉപയോഗിച്ചിട്ടുണ്ട്. ചിത്രകാരികളും കവികളും കഥാകാരികളും. ഈ ആശയപരിസരങ്ങളെ പരിചയമുള്ളവർക്ക് അത് മനസ്സിലാകും. Wren and Martin കാലത്ത് നിന്ന് വളർന്നിട്ടില്ലാത്തവർക്ക് അത് പിടി കിട്ടില്ല. അവരുടെ കുറ്റമല്ല.

ജ്യോതി സിംഗ് എന്ന പെൺകുട്ടി ക്രൂരമായ കൂട്ടാബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോൾ, ആർ എസ് എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞത് വീടിനു ചുറ്റും ഒരു ലക്ഷ്മണരേഖയുണ്ട് എന്നും അത് ലംഘിക്കുന്നവർക്ക് ദുരന്തമായിരിക്കും ഉണ്ടാവുക എന്നുമാണ്. സ്ത്രീയുടെ സ്ഥാനം വീട്ടിനകത്താണ് എന്നും അത് ലംഘിച്ച് പഠിക്കാൻ പോയതിന് കിട്ടിയ പ്രതിഫലമാണ് ഇത്തരം മരണമെന്നും പറയുന്ന തരത്തിലുള്ള സംഘപരിവാര നേതാക്കളുടെ അനുയായികൾക്ക് താങ്ങാൻ പറ്റുന്നതല്ല ഞാൻ പറഞ്ഞ കാര്യങ്ങൾ.

ട്രോളുകൾ നന്നായി. അങ്ങിനെയെങ്കിലും ഞാൻ അവതരിപ്പിച്ച രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുമല്ലോ.
ഇതോടൊപ്പം ചില ചിത്രങ്ങൾ പങ്കുവെക്കുന്നു. ഞാനുപയോഗിച്ച അതേ പ്രയോഗം ടൈറ്റിൽ ആക്കിയ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളുടെ പുറം ചട്ടകൾ അടക്കം.
തങ്ങൾക്ക് പിടിയില്ലാത്ത എന്തും തെറ്റെന്നു കരുതുന്ന സർവ്വജ്ഞർക്ക് വിനയപൂർവ്വം….

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page