കല്ലേറ്റുംകര : ആളൂരിൽ യുവാക്കളെ വാളു വീശി ആക്രമിച്ച പ്രതി അറസ്റ്റിലായി. ആളൂർ മാനാട്ടുകുന്ന് സ്വദേശി പേരിപ്പറമ്പിൽ രതീഷ് എന്ന മുറി രതീഷിനെയാണ് (40) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോണ്ഗ്രേയുടെ നിർദ്ദേശപ്രകാശം ചാലക്കുടി ഡി.വൈ.എസ്.പി. ടി.എസ്. സിനോജും ഇൻസ്പെക്ടർ കെ.സി.രതീഷും സംഘവും അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ഇരുപത്തേഴാം തിയ്യതി വൈകുന്നേരം ഏഴരയോടെയാണ് കേസ്സിനാസ്പദമായ സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന മാനാട്ടുകുന്നു സ്വദേശികളായ സുൽത്താൻ, ഷിഹാബ് എന്നിവർരെ ആക്രമിച്ച കേസ്സിലാണ് അറസ്റ്റ്. മദ്യപിച്ച് സ്കൂട്ടറിൽ വരികയായിരുന്ന പ്രതിയും സുഹൃത്തും പരാതിക്കാരെ സ്കൂട്ടർ ഇടിച്ചു വീർത്താൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതോടെ ആക്രമണം നടത്തിയ പ്രതികൾ സ്ഥലത്ത് വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിച്ചു.
സംഭവശേഷം രക്ഷപ്പെട്ട രതീഷ് മൊബൈൽ ഫോൺ ഉപയോഗിപക്കാതെ തമിഴ്നാട്ടിലടക്കം ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. തിരുവോണ ദിവസം അർദ്ധരാത്രിയാണ് കല്ലേറ്റുംകരയിൽ നിന്ന് രതീഷിനെ പോലീസ് സംഘം പിടികൂടിയത്. കൂട്ടു പ്രതി നേരത്തേ അറസ്റ്റിലായിരുന്നു. ആളൂർ സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള മദ്യത്തിനടിമയായ രതീഷ് നാട്ടിലെ സ്ഥിരം ശല്യക്കാരനാണ്.
ഇരിങ്ങാലക്കുട, കൊടകര, ആളൂർ സ്റ്റേഷനുകളിലായി കൊലപാതകശ്രമം, അടിപിടി, ആയുധം കൈവശം വയ്ക്കൽ അടക്കം നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്.
ആളൂർ എസ്.ഐ. വി.പി.അരിസ്‌റ്റോട്ടിൽ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ , സി.പി.ഒ കെ.എസ്.ഉമേഷ് ആളൂർ സ്റ്റേഷൻ സീനിയർ സി.പി.ഒ മാരായ എ.ബി.സതീഷ്, അനിൽ കുമാർ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com