ഇരിങ്ങാലക്കുട : സെപ്‌റ്റംബർ 28ന് പുല്ലൂർ പുളിഞ്ചോടിന് സമീപം വെച്ച് തൊഴിലുറപ്പ് പദ്ധതിയുടെ മീറ്റിംഗ് കഴിഞ്ഞ് ബസ്സ് ഇറങ്ങി അയൽക്കാരിയോടൊപ്പം നടന്നു പോവുകയായിരുന്ന ആനുരുളി സ്വദേശിനിയായ രമണി (59) എന്ന സ്ത്രീയെ അടിച്ചു വീഴ്തതി രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാല കവർന്ന അമൽ (25) എന്നയാളാണ് ഇരിങ്ങാലക്കുട പൊലീസിൻ്റെ പിടിയിലായത് . കുണ്ടുകുഴിപാടം പണ്ടാരപരമ്പിൽ വീട്ടിൽ ഭാസിയുടെ മകനാണ് അമൽ.
സംഭവം നടന്ന ഉടനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്മേധാവി ഐശ്വര്യ ഡോൺഗ്രെ IPS ന്‍റെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട DYSP ഷൈജു ടി.കെ യുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രതേക അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ അനീഷ് കരീം, എസ് ഐ ഷാജൻ എം എസ് എന്നിവർ ആണ് കൃത്യം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയത്.
ബസ്സ് ഇറങ്ങി തനിച്ച് പോകുന്ന സ്ത്രീകളെ പിന്തുടർന്ന് വിജനമായ അടിച്ചു വീഴ്ത്തി മാല കവരുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ പേരിൽ മണ്ണുത്തി, ചാലക്കുടി, കൊടകര എന്നീ പോലീസ് സ്റ്റേഷനുകളിൽ പത്തോളം സമാന കേസുകൾ നിലവിൽ ഉണ്ട്. 26 ന് കൊടകര പൊലീസ് സ്റ്റേഷൻ പരിധിയിലെ വഴിയമ്പലം എന്ന സ്ഥലത്ത് വെച്ച് ഓമന മോഹൻദാസ് എന്ന സ്ത്രീയുടെയും , അതേ ദിവസം തന്നെ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ പൂലനിയിൽ വെച്ച് ശോഭന, പ്രേമ എന്നീ സ്ത്രീകളുടെയും മാല പൊട്ടിക്കാൻ പ്രതി ശ്രമം നടത്തിയിരുന്നു, സ്ത്രീകളുടെ ചെറുത്തു നിൽപ്പ് കാരണം ശ്രമം വിജയിച്ചിരുന്നില്ല.
ഒറ്റക്ക് സഞ്ചരിച് സമാന രീതിയിൽ മോഷണങ്ങൾ നടത്തിയിട്ടുള്ള കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിച്ചും, പുല്ലൂർ , ആളൂർ , കൊടകര, ചാലക്കുടി, പൂലാനി മേഖലകളിലെ നൂറോളം സിസിടിവി ക്യാമറകൾ പരിശോധിക്കുന്നതിന് വേണ്ടി 20 ഓളം പേർ അടുങ്ങുന്ന സംഘതെ ആണ് നിയോഗിച്ചിരുന്നത്. ഇങ്ങിനെ ലഭിക്കുന്ന പണം കേസുകളുടെ നടത്തിപ്പിനും, ആഡംബര ബൈക്ക് വാങ്ങിയ ബാധ്യത തീർക്കാനും ആണ് ഉപയോഗിച്ചിരുന്നത്. അന്വേഷണ സംഘത്തിൽ SI മാരായാ എൻ കെ അനിൽ കുമാർ, കെ പി ജോർജ്, ജയകൃഷ്ണൻ, സെൻ കുമാർ,സീനിയർ CPO മാരായ സൂരജ് വി ദേവ് , ജീവൻ ഇ ആർ , സോണി, രാഹുൽ അമ്പാടൻ, സജു,cpo മാരായ വിപിൻ വെള്ളാംപറമ്പിൽ, ലൈജു എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com