ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ‘സീം ഇന്ത്യ’ നാഷണൽ അവാർഡ് കരസ്ഥമാക്കി ദേശീയ തലത്തിൽ ശ്രദ്ധ നേടി. സുസ്ഥിര വികസനം, ഊർജ്ജസംരക്ഷണം, ജലസംരക്ഷണ പദ്ധതികൾ എന്നിവയിൽ സ്ഥാപനം നടത്തുന്ന പരിശ്രമങ്ങളെ വിലയിരുത്തിയാണ് അവാർഡ് നിശ്ചയിച്ചത്. ദേശീയ തലത്തിൽ ഇരുന്നൂറോളം സ്ഥാപനങ്ങളെ പിന്തള്ളിയാണ് ക്രൈസ്റ്റ് ഈ നേട്ടം കൈവരിച്ചത്.
ക്രൈസ്റ്റ് കോളജിനൊപ്പം വി. ഐ. ടി. വെല്ലൂർ അവാർഡിന് അർഹമായി. ഡൽഹിയിൽ വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ കോളേജ് മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ, പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, എൻവയോൺമെൻറ് സയൻസ് വിഭാഗം മേധാവി ഡോ. സുബിൻ കെ. ജോസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. കേന്ദ്ര ഉർജ്ജ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ജനറൽ അശോക് കുമാർ അവാർഡ് ദാനം നിർവഹിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com