ഇരിങ്ങാലക്കുട : ഇലത്തുമ്പിലിരുന്ന് ഒന്നു വിശ്രമിക്കാമെന്നു കരുതുന്ന കൊച്ചു പ്രാണിയെ നിമിഷ നേരം കൊണ്ട് ട്രാപ്പിലാക്കുന്ന ചെടിയെ കണ്ടിട്ടുണ്ടോ? കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഇര പിടിക്കുന്ന ആ ചെടിയാണ് വീനസ് ഫ്ലൈട്രാപ്പ്.
കാർണിവോറസ് സസ്യങ്ങളിൽ വമ്പത്തിയായ വീനസ് ഫ്ലൈ ട്രാപ്പിന് പ്രാണിയെ നൽകി കൊണ്ടാണ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി ഇര പിടിയൻ സസ്യ പ്രദർശനം ഉദ്ഘാടനം ചെയ്തത്. സെന്റ് ജോസഫ്സ് കോളേജിലെ ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “ഡെവിൾസ് കിച്ചൺ” എന്ന പേരിൽ നടത്തിയ കാർണിവോറസ് അഥവാ ഇരപിടിയൻ സസ്യങ്ങളുടെ പ്രദർശനവേദിയിലാണ് കൗതുകമുണർത്തുന്ന ഈ ഉദ്ഘാടനം നടന്നത്.
ഡ്രോസീറ, നെപെന്തസ്, വീനസ് ഫ്ലൈ ട്രാപ്പ് തുടങ്ങിയ വിവിധയിനം ഇരപിടിയൻ സസ്യങ്ങളാണ് പ്രദർശനത്തിന് ഉണ്ടായിരുന്നത്. പ്രദർശനത്തിൽ താരമായ വീനസ്സ് ഫ്ലൈ ട്രാപ്പ്, ഡ്രോസീറ സസ്യകുടുംബത്തിൽ ഉൾപ്പെടുന്നവയാണ്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന കാർണിവോറസ് സസ്യങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ബോട്ടണി വിഭാഗം മേധാവിയും പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ. ആൽഫ്രഡ് ജോ സ്വാഗത പ്രസംഗം നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ഫ്ലവററ്റ് ആശംസയർപ്പിച്ചു . ബോട്ടണി അസ്സോസിയേഷൻ സെക്രട്ടറി ഏയ്ഞ്ചൽ ജോർജ് നന്ദി പറഞ്ഞു. വിവിധ കോളേജുകളിൽ നിന്നും സ്കൂളിൽനിന്നുമുള്ള വിദ്യാർത്ഥികൾ ഈ അപൂർവ്വ സസ്യപ്രദർശനത്തിൽ പങ്കെടുത്തു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com