കേരള ചരിത്ര പ്രദർശനവുമായി ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ഗവ മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം എൻ.എസ്.എസ് യൂണിറ്റ് സ്കൂളിലെ തന്നെ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി കേരളത്തെ അറിയാൻ ചരിത്ര പ്രദർശനം സംഘടിപ്പിച്ചു.

പ്രദർശനത്തിന്‍റെ ഫലമായി കേരളത്തിന്‍റെ അടിസ്ഥാന വിവരങ്ങൾ, 14 ജിലകൾ, മലയാള ലിപി, മലയാള അക്കങ്ങൾ, പ്രധാന ആഘോഷങ്ങൾ, കലകൾ, എഴുത്തുകാർ , നദികൾ, വന്യജീവി സങ്കേതങ്ങൾ, ഔദ്യോഗിക മുദ്ര
ഔദ്യോഗിക ചിഹ്നങ്ങൾ എന്നിവയെല്ലാം കുട്ടികൾക്ക് പരിചയപ്പെടാൻ സാധിച്ചു .

സ്ക്കൂൾ ചരിത്ര അദ്ധ്യാപിക ജിൻസി ടീച്ചർ, രാജി ടീച്ചർ എന്നിവർ കേരള ചരിത്രത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ് നൽകി. പ്രദർശനത്തിന്റെ ഭാഗമായി ഒന്നാവർഷ വോളന്റിയർമാരായ ദേവാംഗന കേരള നടനവും ദേവനന്ദ, ഗൗരി എന്നിവർ കേരളീയ ഗാനവും ആലപിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ, അദ്ധ്യാപകനായ ഷമീർ എസ് എൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page