കാട്ടൂർ : കേരളത്തിലുടനീളം മലഞ്ചരക്ക് കടകളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ജാതി, കുരുമുളക്, അടക്ക എന്നിവ രാത്രിയിൽ കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തി വന്നിരുന്ന പോലീസിന് തലവേദന ആയ കള്ളൻ പിടിയിൽ.
കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം ജൂൺ മാസം 80000 രൂപയുടെ ജാതിപത്രി മോഷണം നടത്തിയിരുന്നു. അന്ന് വിരലടയാളം ലഭിച്ചതിൽ പോലീസിന്റെ ലിസ്റ്റിൽ ഉള്ള വാടാനപ്പിള്ളി ബീച്ച് റോഡ് സ്വദേശിയായ തിണ്ടിയത്ത് വീട്ടിൽ ബാദുഷ (32) എന്നയാളുടെ ആണ് എന്ന് മനസ്സിലായിരുന്നു.
ഇയാൾ സ്വന്തം വീട്ടിൽ വന്നിരുന്നില്ല. എറണാകുളം ഭാഗത്താണ് ലോഡ്ജിൽ താമസിച്ചിരുന്നത്. ഇയാൾ വാട്സ്ആപ്പ് കാൾ മാത്രമാണ് വിളിച്ചിരുന്നത്. അത് കൊണ്ട് ഇയാളുടെ ലൊക്കേഷൻ അറിയാനും പോലീസിന് ബുദ്ധിമുട്ട് ആയിരുന്നു. ഈ അടുത്ത് ഇയാൾ അപൂർവം ഉപയോഗിക്കുന്ന ഫോൺ നമ്പർ കിട്ടുകയും ഇയാളുടെ ലൊക്കേഷൻ പോലീസിന് ലഭിക്കുകയും ചെയ്തിരുന്നു. പക്ഷെ ഒരു സ്ഥലത്തും അധിക സമയം ഇയാൾ തങ്ങിയിരുന്നില്ല.
സ്കൂട്ടറിൽ ആണ് സഞ്ചരിച്ചിരുന്നത്. പകൽ സഞ്ചരിച്ചു ഷോപ്പുകൾ നോട്ടം ഇട്ട് വക്കും. രാത്രിയിൽ വന്ന് പൂട്ട് പൊളിച്ച് സാധനങ്ങൾ ചാക്കിൽ കെട്ടി സ്കൂട്ടറിൽ വച്ചു കൊണ്ട് പോകുന്നതാണ് രീതി. പിന്നീട് ഇരിങ്ങാലക്കുട, മാള, തിരുവനന്തപുരം എന്നിങ്ങനെ പല പല കടകളിൽ കൊണ്ട് പോയി കുറച്ചു വീതം കൊടുത്തു പണം വാങ്ങുകയാണ് പതിവ്.
അങ്ങനെ അടിമാലിയിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ കുരുമുളക് മോഷണം നടത്തിയതിൽ ഇയാൾ കോയമ്പത്തൂർ പോകും വഴി കസബയിൽ വച്ച് അടിമാലി പോലീസ് പിടിക്കുകയായിരുന്നു. നിരവധി സമാന കേസ്സുകളിൽ പ്രതിയാണ് ഇയാൾ.
വാടാനപ്പിള്ളികാരനായ ഇയാളെ ഇന്നലെ കാട്ടൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി താണിശ്ശേരിയിൽ കൊണ്ട് പോയി തെളിവെടുപ്പ് നടത്തിയിരുന്നു.
കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജസ്റ്റിൻന്റെ നേതൃത്വത്തിൽ എസ് ഐ സുജിത്ത് , എസ് ഐ ഹബീബ്, എ എസ് ഐ ശ്രീജിത്ത് , എസ് സി പി ഓ ധനേഷ്, സി പി ഓ ജിതേഷ് ജി എസ് സി പി ഓ ജോയ്മോൻ, സി പി ഓ കിരൺ, അഭിലാഷ്, ശ്യാം എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.