ഇരിങ്ങാലക്കുട : അഖില കേരള പുലയോദ്ധാരണ സഭയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ മഹാത്മാ അയ്യൻകാളി 162-ാമത് ജയന്തിയുടെ ഭാഗമായി സംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും..
ആഗസ്‌റ്റ് 28 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ഇരിങ്ങാലക്കുട അയ്യൻകാളി സ്‌ക്വയറിൽ നിന്ന് ആരംഭിച്ച് ഇരിങ്ങാലക്കുട വ്യാപാര ഭവനിൽ അവസാനിക്കുകയും തുടർന്ന് സംസ്ഥാന പ്രസിഡണ്ട് പി.പി. സർവ്വൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കും.
ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്‌സൺ സുജ സജീവ്‌കുമാർ, സന്തോഷ് ചെറാക്കുളം തുടങ്ങിയ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ മുഖ്യാതിഥികൾ ആയി പങ്കെടുക്കുമെന്ന് സംഘടകർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com