അധ്യാപക ദിനം ആഘോഷമാക്കി നാഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിരമിച്ച അധ്യാപകരും അനദ്ധ്യാപകരും

ഇരിങ്ങാലക്കുട : അക്ഷരമുറ്റത്ത് നിന്നും അറിവ് പകർന്നു ജീവിതവിജയങ്ങളിലേക്ക് എത്തുവാൻ നമ്മെ പ്രാപ്തരാക്കുന്നവരാണ് അധ്യാപകർ. കുട്ടികളുടെ ആശംസകളും സമ്മാനങ്ങളും ഏറ്റുവാങ്ങി ആഘോഷിച്ചിരുന്ന അധ്യാപക ദിനത്തിൽ ഇക്കുറി അധ്യാപക ജീവിതത്തിലെ ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ച് ആഘോഷിക്കുകയാണ് നാഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിരമിച്ച അധ്യാപകരും അനദ്ധ്യാപകരും.

നൂറു വയസ്സിനോട് അടുത്ത പ്രായമുള്ളവർ മുതൽ ഇക്കഴിഞ്ഞ വർഷം വിരമിച്ചവർ വരെ ഉൾപ്പെട്ട വിവിധ പ്രായങ്ങളിൽ ഉള്ള അധ്യാപക അനധ്യാപക സുഹൃത്തുക്കൾ ആണ് അവരിൽ ഒരാളായ ലീന ടീച്ചറുടെ വീട്ടിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ പങ്കെടുത്തത്.

സംഗമത്തിൽ 65 വയസ്സിനു മുകളിലുള്ള അധ്യാപകരെ ആദരിച്ചു. കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയ പൂർവവിദ്യാർത്ഥിയും അധ്യാപകനുമായ അപ്പു മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു. മുതിർന്ന അധ്യാപകരായ എൻ വി രാധ, വത്സല, സ്നേഹപ്രഭ, ശ്രീദേവി, പ്രസന്ന, മോളി, ഗീത എന്നീ അധ്യാപകരെയും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് കേക്കുമുറിച്ചും അധ്യാപകദിനത്തിലെ ഓർമ്മകൾ പങ്കുവെച്ചും ആഘോഷിച്ചു.

വിരമിച്ച ശേഷം വ്യക്തിജീവിതത്തിലേക്ക് മടങ്ങിപ്പോയാലും സഹപ്രവർത്തകരുമായുള്ള സൗഹൃദവും അടുപ്പവും എന്നെന്നേക്കുമായി നിലനിർത്തുക എന്ന ലക്ഷ്യമാണ് ഈ കൂട്ടായ്മയ്ക്ക് ഉള്ളത്. റിട്ടയർമെന്റ് എന്നാൽ വിശ്രമജീവിതം എന്ന പൊതുബോധത്തോട് സമരസപ്പെടാതെ അത് വിവിധങ്ങളായ സജീവ പ്രവർത്തനങ്ങളുടെ പുതിയൊരു ഘട്ടത്തിന്റെ തുടക്കം മാത്രമാണ് എന്ന് വിശാലമായ കാഴ്ചപ്പാടാണ് ഈ കൂട്ടായ്മ പങ്കുവെക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page