ശ്രീനാരായണഗുരു ജയന്തി ആഘോഷം ആഗസ്റ്റ് 31ന് ഇരിങ്ങാലക്കുടയിൽ, ഘോഷയാത്ര സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്യും, മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും

ഇരിങ്ങാലക്കുട : ശ്രീനാരായണഗുരുദേവന്‍റെ 169-ാമത് ജയന്തി ഗംഭീരമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ആഗസ്റ്റ് 31 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് ശ്രീകുടൽമാണിക്യം ക്ഷേത്ര പരിസരത്തു നിന്ന് താളമേള വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തി അറിയിച്ചു.

ഘോഷയാത്ര സിനിമാതാരം സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്യും. 4 30ന് ഘോഷയാത്ര ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിൽ എത്തിച്ചേരും. മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളത്തിന്‍റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും.

ചടങ്ങിൽ ശ്രീ വിശ്വനാഥപുരം ക്ഷേത്ര നവീകരണ കൂപ്പണിന്‍റെ വിതരണ ഉദ്ഘാടനം ഡോ. സി.കെ രവി നിർവഹിക്കും. ഘോഷയാത്രയിൽ 10 മേഖലകളിൽ നിന്നായി 3500 ഓളം സ്ത്രീകൾ യൂണിഫോമിൽ അണിനിരക്കും.

എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ സെക്രട്ടറി കെ.കെ ചന്ദ്രൻ, എസ്.എൻ.ബി.എസ് സമാജം പ്രസിഡന്റ് കിഷോർകുമാർ, എസ്.എൻ.ബി.എസ് സമാജം സെക്രട്ടറി വേണു തോട്ടുങ്ങൽ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി കെ പ്രസന്നൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page