ആളൂർ – മുരിയാട് ഗ്രാമപഞ്ചായത്ത് നിവാസികൾക്കായി എംപർ ഇമ്മാനുവൽ ചർച്ച് (സീയോൻ) – ൻ്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതി “ഹീൽ – 23”, ഡിസംബർ 30 ന് രാവിലെ 9.30 മുതൽ വല്ലക്കുന്ന് ലയൺസ് ക്ലബ്ബ് ആഡിറ്റോറിയത്തിൽ

ഇരിങ്ങാലക്കുട : മുരിയാട് ആസ്ഥാനമായി പ്രവർത്തിക്കുന്നതും ലോകമെമ്പാടും വിശ്വാസികളും ഉള്ള എംപർ ഇമ്മാനുവൽ ചർച്ച് (സീയോൻ) – ൻ്റെ 2023 വർഷത്തെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയാണ് “ഹീൽ – 23” എന്നത്. ആരോഗ്യമേഖലയിൽ അടക്കം വിവിധങ്ങളായ സാമൂഹ്യക്ഷേപദ്ധതികൾ വിഭാവനം ചെയ്‌തുകൊണ്ടുള്ള ജീവകാരുണ്യമേഖലയിലെ ഒരു ചുവടുവയ്‌പാണ് “ഹീൽ” പദ്ധതി.

ഈ പദ്ധതിയുടെ ഈ വർഷത്തെ അവസാനത്തെ പ്രോജക്‌ടാണ് 2023 ഡിസംബർ 30 ന് രാവിലെ 9.30 മുതൽ വല്ലക്കുന്നുള്ള ലയൺസ് ക്ലബ്ബ് ആഡിറ്റോറിയത്തിൽ നടക്കുന്നത്.

തൃശ്ശൂർ ജില്ലയിലെ മികച്ച ആരോഗ്യസ്ഥാപനങ്ങളായ കറുകുറ്റി അപ്പോളോ ആശുപത്രി, ഇരിങ്ങാലക്കുട മെറീന ഹോസ്പിറ്റൽ, തൃശ്ശൂർ ട്രിനിറ്റി ഐ ഹോസ്‌പിറ്റൽ, മാള, ഗുരുധർമ്മം മിഷൻ ഹോസ്‌പിറ്റൽ, കൊടുങ്ങല്ലൂർ ദന്തൽ അസ്സോസിയേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുടെ സഹകരണത്താൽ സൗജന്യ രോഗനിർണ്ണയം, ചികിത്സ, തുടർ ചികിത്സാ സൗകര്യങ്ങൾ എന്നിവയ്ക്കായി ഒരുക്കപ്പെട്ടിട്ടുള്ള ഒരു മെഗാമെഡിക്കൽ ക്യാമ്പാണ് പദ്ധതിയുടെ മുഖ്യ ആകർഷണം, കൂടാതെ മുരിയാട് പഞ്ചായത്ത് നിവാസികൾക്കായി 24 മണിക്കൂറും ലഭ്യമാകുന്ന സൗജന്യ ആംബുലൻസ് സർവീസിൻ്റെ ഉദ്ഘാടനവും, നിർദ്ദനരോഗികൾ ക്കായി സൗജന്യ വീൽചെയർ വിതരണവും പദ്ധതിയുടെ ഭാഗമായി നടത്തപ്പെടുന്നു.


വർദ്ധിച്ചു വരുന്ന സാംക്രമിക രോഗങ്ങളുടെയും, ജീവിത ശൈലീരോഗങ്ങളുടെയും പശ്ചാത്തലത്തിൽ പ്രമുഖ ഡോക്‌ടർമാർ നയിക്കുന്ന ബോധവത്ക്കരണ ക്ലാസ്സുകളും ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി സജ്ജീകരിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് അപ്രാപ്യ മായ ചികിത്സാ സൗകര്യങ്ങൾ തികച്ചും സൗജന്യമായി നൽകുകയാണ് ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യം. ശ്വാസകോശപ്രവർത്തന പരിശോധന, അസ്ഥിസാന്ദ്രത പരിശോധന, ഇ.സി.ജി എന്നിങ്ങനെ വിവിധങ്ങളായ പരിശോധനകൾ തികച്ചും സൗജന്യമായി ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാണ്.

മുരിയാട് – ആളൂർ പ്രദേശങ്ങളിലെ രാഷ്ട്രീയ – സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്ന പോൾ കോക്കാട് മാസ്റ്റർ (ചെയർമാൻ), ശ്രീജിത്ത് പട്ടത്ത് (വൈസ് ചെയർമാൻ), എൻ. കെ. ജോസഫ് (കൺവീനർ), ഡോ. ജോസഫ് വില്ലി (ജോ. കൺവീനർ) എന്നിവരടങ്ങുന്ന സംഘാടകസമിതയാണ് ഹീൽ 23 പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.


മൂരിയാട് – ആളൂർ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകൾ എന്നിവരുടെ നിസ്സീമമായ സഹായസഹകരണങ്ങൾ ഈ പദ്ധതിയുടെ വിജയകരമായ നടത്തിപ്പി നായി അണിയറയിൽ സജീവമാണ് എന്ന് സംഘടകർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എംപറർ ഇമ്മാനുവൽ ചർച്ച് പി.ആർ.ഓ ഡയസ് അച്ചാണ്ടി, ഡോ. ജോസഫ് വില്ലി, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ ജോജോ, മുരിയാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീജിത്ത് പട്ടത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page